• Home
  • Kottiyoor
  • പ്രശസ്ത ക്രിമിനോളജിസ്റ് ഡോ.ഫെബിൻ ബേബി കൊട്ടിയൂർ ഐ. ജെ.എം എച്ച്എസ്എസിലെ സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു.
Kottiyoor

പ്രശസ്ത ക്രിമിനോളജിസ്റ് ഡോ.ഫെബിൻ ബേബി കൊട്ടിയൂർ ഐ. ജെ.എം എച്ച്എസ്എസിലെ സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു.

കൊട്ടിയൂർ: കൊട്ടിയൂർ ഐ. ജെ.എം എച്ച്.എസ്. എസിൽ സയൻസ് ക്ലബ് ഉദ്ഘാടനം ഇന്ത്യയിലെ പ്രശസ്ത ക്രിമിനോളജിസ്റ്റ് ആയ ഡോക്ടർ ഫെബിൻ ബേബി നിർവഹിച്ചു.
തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ക്രിമിനോളജി വിഭാഗം തലവനും അസിസ്റ്റന്റ് പ്രൊഫസറുമായ അദ്ദേഹം ഇന്ത്യൻ ക്രിമിനോളജി ആൻ ഫോറൻസിക് സയൻസ് അസോസിയേഷൻ പ്രസിഡൻ്റാണ്.
കോവിഡിനെ പശ്ചാത്തലത്തിൽ സൈബർ ലോകത്തിൽ കുട്ടികൾ നേരിടുന്ന വെല്ലുവിളികളും കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. നമുക്കു ചുറ്റുമുള്ള ലോകത്തെ ശാസ്ത്ര കണ്ണുകളോടെ നോക്കി കാണുവാനും അങ്ങനെ പുതിയ ശാസ്ത്രാവബോധം കുട്ടികളിൽ വളർത്തിയെടുക്കാനും സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഉപകാരപ്പെടട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ റ്റി.റ്റി സണ്ണി അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് ലാലി ജോസഫ്, പിടിഎ പ്രസിഡണ്ട് തങ്കച്ചൻ കല്ലടയിൽ, സയൻസ് ക്ലബ്ബ് കൺവീനർ ബിജു പി.റ്റി,പൂർണിമാ ജോസ്, ആഗ്നസ് ഷാജി എന്നിവർ ആശംസകൾ നേർന്നു. ബിൻസി മോൾ തോമസ്,ജസീന്ത കെ.വി ഷിൻസി തോമസ്, ക്രിസ്ന ഷാബു,സൂര്യ എസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.സയൻസ് ക്ലബ്ബിലെ കുട്ടികളുടെ വിവിധ സയൻസ് മാജിക്കുകളും സംഘടിപ്പിച്ചു.

Related posts

വെങ്ങലോടിയില്‍ ഭിന്നശേഷിക്കാരന്‍ കൊവിഡ് ബാധിച്ച് മരിക്കാനിടയായ സംഭവം ; കൊട്ടിയൂര്‍ പഞ്ചായത്ത് ഭരണസമിതി യോഗം ബഹിഷ്‌കരിച്ചു.

Aswathi Kottiyoor

കൊ​ട്ടി​യൂ​ർ എ​ൻ​എ​സ്എ​സ്കെ യു​പി സ്കൂ​ളി​ലെ 154ാം ന​ന്പ​ർ ബൂ​ത്തി​ൽ എ​ത്തി​യ മൂ​ന്നു പേ​ർ​ക്ക് വോ​ട്ടു ചെ​യ്യാ​നാ​യി​ല്ലെ​ന്ന് പ​രാ​തി.

Aswathi Kottiyoor

ചു​ഴ​ലി​ക്കാ​റ്റ്: ന​ഷ്ട​മു​ണ്ടാ​യ ക​ർ​ഷ​ക​ർ അ​പേ​ക്ഷ ന​ൽ​ക​ണം

Aswathi Kottiyoor
WordPress Image Lightbox