24.4 C
Iritty, IN
October 4, 2024
  • Home
  • Iritty
  • ഇരിട്ടി ജോയിന്റ് ആര്‍.ടി.ഒ ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു
Iritty

ഇരിട്ടി ജോയിന്റ് ആര്‍.ടി.ഒ ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു

ഇരിട്ടി: കണ്ണൂര്‍ ജില്ല മോട്ടോര്‍ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ ഇരിട്ടി ജോയിന്റ് ആര്‍.ടി.ഒ ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കള്ള ടാക്‌സി കാറുകള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുക, യാത്രാ വാഹനങ്ങള്‍ ചരക്ക് കയറ്റുന്നത് തടയുക, കോവിഡ് കാലത്തെ അന്യായ വാഹന ചെക്കിങ്ങും പിഴയീടാക്കലും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കണ്ണൂര്‍ ജില്ലാ മോട്ടോര്‍ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ ആര്‍.ടി.ഒ. ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കുന്നത്.ഇരിട്ടി ജോയിന്റ് ആര്‍ടിഒ ഓഫീസിനു മുന്‍പില്‍ നടന്ന പ്രതിഷേധ സമരം സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് വൈ. വൈ മത്തായി ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡണ്ട് സി.സി വത്സന്‍ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ഇ.എസ്.സത്യന്‍,എന്‍.ഐ. സുകുമാരന്‍, സുരേഷ് ബാബു, പി.ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പേരാവൂര്‍: ഗ്രാമ പഞ്ചായത്ത് 12ാം വാര്‍ഡ് തരിശു നിലത്ത് പച്ചക്കറി കൃഷിയുടെ നടീല്‍ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാല്‍ നിര്‍വഹിച്ചു.വാര്‍ഡ് മെമ്പര്‍ എം ഷൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു.കൃഷിഅസിസ്റ്റന്റ് ജോഷി,ശശീന്ദ്രന്‍ താഴെപുര,ഹരിതം ജെ എല്‍ ജി അംഗങ്ങള്‍,തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.3 ഏക്കര്‍ സ്ഥലത്ത് പയര്‍,കക്കിരി,വെണ്ട,വെള്ളരി എന്നിവയാണ് കൃഷി ചെയ്യുന്നത്

Related posts

കോവിഡ് രോഗികളെ സഹായിക്കുന്നതിനായി യൂത്ത് കോൺഗ്രസ് വാഹന സർവ്വീസ് ആരംഭിച്ചു

Aswathi Kottiyoor

മലയോര മേഖലയിൽ വൻ നാശം വിതച്ച് കനത്ത വേനൽമഴയും ചുഴലിക്കാറ്റും……….

Aswathi Kottiyoor

വൈദ്യൂതി ചാർജ്ജ് വർദ്ധന പിൻവലിക്കണം

Aswathi Kottiyoor
WordPress Image Lightbox