• Home
  • Iritty
  • കോവിഡ് രോഗികളെ സഹായിക്കുന്നതിനായി യൂത്ത് കോൺഗ്രസ് വാഹന സർവ്വീസ് ആരംഭിച്ചു
Iritty

കോവിഡ് രോഗികളെ സഹായിക്കുന്നതിനായി യൂത്ത് കോൺഗ്രസ് വാഹന സർവ്വീസ് ആരംഭിച്ചു

ഇരിട്ടി; കോവിഡ് പോസറ്റീവ് രോഗികൾക്കും കോറന്റൈനിൽ കഴിയുന്നവർക്കുമായി യൂത്ത് കോൺഗ്രസ് ഇരിട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ് വാഹനങ്ങൾ ആരംഭിച്ചു. വാഹനങ്ങളുടെ സർവ്വീസ് ഇരിട്ടിയിൽ വെച്ച് യൂത്ത്‌കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ് ഫ്‌ളാഗ് ഓഫ് ചെയ്തു. രോഗം ബാധിച്ചതും കോറന്റൈനിൽ കഴിയുന്നതുമായ പ്രദേശങ്ങളിൽ യൂത്ത് കോൺഗ്രസ് ഇരിട്ടി മണ്ഡലം കമ്മിറ്റി നടപ്പിലാക്കി വരുന്ന ക്ലോറിനേഷൻ പ്രവൃത്തിയുടെ ഉദ്ഘാടനവും നടത്തി. ഇരിട്ടിനഗരസഭയിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് സർവ്വീസ് നടത്തുന്നത്. വാഹന സർവ്വീസും വീടുകളിലും സ്ഥാപനങ്ങളിലും ക്ലോറിനേഷൻ ചെയ്യുന്നതിനും ചികിത്സാ മരുന്നുകളും നിത്യോപയോഗ സാധനങ്ങൾ എത്തിക്കുന്നതിനായും വാർഡ് തലങ്ങളിലും മണ്ഡലം തലങ്ങളിലും പ്രവർത്തിക്കുന്ന യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച യൂത്ത് കെയർ വളണ്ടിയർമാരുമായി ബന്ധപ്പെടാവുന്നതാണ്. ഉദ്ഘാടന ചടങ്ങിൽ യൂത്ത് കോൺഗ്രസ് ഇരിട്ടി മണ്ഡലം പ്രസിഡണ്ട് നിധിൻ നടുവനാട് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ കെ.സുമേഷ്‌കുമാർ, ഷാനിദ് പുന്നാട്, ഹനീഫ കാരക്കുന്ന്, എം.വി.സനിൽകുമാർ, സി.കെ.അർജുൻ, രഞ്ചിത്ത് കോട്ടപ്രം, സനൽ അരയാക്കണ്ടി, സി.എ മിദേഷ്., സി.വി.സുധീപൻ തുടങ്ങിയവർ പ്രസംഗിച്ചു.ഫോൺ- 9605738490,9946423750

Related posts

ആദിവാസി കുടുംബത്തിന്റെ വീട് ജെ സി ബി ഉപയോഗിച്ച് പൊളിച്ചു നീക്കിയതായി പരാതി

Aswathi Kottiyoor

ആറളത്ത് ആനമതിൽ തന്നെയാണ് ശ്വാശത പരിഹാരം: സി എൻ ചന്ദ്രൻ

Aswathi Kottiyoor

മത്സ്യ കർഷകർക്ക് താങ്ങായി ചാലഞ്ചുമായി ഡിവൈഎഫ്‌ഐ…………

Aswathi Kottiyoor
WordPress Image Lightbox