21.9 C
Iritty, IN
November 22, 2024
  • Home
  • kannur
  • ഓ​ഗ​സ്റ്റി​ൽ സ​മ്പൂ​ര്‍​ണ ക​ണ​ക്റ്റി​വി​റ്റി കൈ​വ​രി​ക്ക​ണ​ം: മ​ന്ത്രി ഗോവിന്ദൻ
kannur

ഓ​ഗ​സ്റ്റി​ൽ സ​മ്പൂ​ര്‍​ണ ക​ണ​ക്റ്റി​വി​റ്റി കൈ​വ​രി​ക്ക​ണ​ം: മ​ന്ത്രി ഗോവിന്ദൻ

ക​ണ്ണൂ​ർ: ജി​ല്ല​യെ ഓ​ഗ​സ്റ്റ് 31 ന​കം സ​മ്പൂ​ര്‍​ണ ക​ണ​ക്റ്റി​വി​റ്റി​യു​ള്ള ജി​ല്ല​യാ​ക്ക​ണ​മെ​ന്നും ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​നു​ള്ള ഫോ​ണു​ക​ളു​ടെ​യും ടാ​ബു​ക​ളു​ടെ​യും വി​ത​ര​ണം പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍. ജി​ല്ല ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഡി​ജി​റ്റ​ല്‍ വി​ദ്യാ​ഭ്യാ​സ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​ന്നാം​ത​രം മു​ത​ല്‍ പ്ല​സ്ടു വ​രെ 12,126 പേ​ര്‍​ക്ക് ഫോ​ണോ ടാ​ബോ ആ​വ​ശ്യ​മു​ണ്ടെ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ക​ണ​ക്ക്. പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട 6666 കു​ട്ടി​ക​ളും ഫോ​ണ്‍/​ടാ​ബ് ആ​വ​ശ്യ​മു​ള്ളവ​രാ​ണ്.
ഇ​തു​വ​രെ ജ​ന​റ​ല്‍, ട്രൈ​ബ​ല്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 580 ഫോ​ണ്‍/ ടാ​ബ് വി​ത​ര​ണം ചെ​യ്തു. ജി​ല്ല​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും സ​മാ​ഹ​രി​ച്ച​തും സം​ഭാ​വ​ന ചെ​യ്ത​തു​മാ​യ ഫോ​ണു​ക​ള്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ പ​ക്ക​ലു​ണ്ട്. ഇ​വ സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ ക​ണ​ക്കെ​ടു​ക്കാ​നും പ​ട്ടി​ക ത​യാ​റാ​ക്കാ​നും ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍​ക്ക് ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി. ജി​ല്ല​യി​ലെ കോ​ള​നി​ക​ളി​ലേ​ക്കു​ള്ള ഇ​ന്‍റ​ര്‍​നെ​റ്റ് ക​ണ​ക്റ്റി​വി​റ്റി സം​ബ​ന്ധി​ച്ച ക​ണ​ക്കെ​ടു​ക്കാ​നും അ​ത് സം​ബ​ന്ധി​ച്ച് സേ​വ​ന​ദാ​താ​ക്ക​ളു​മാ​യി ആ​ലോ​ച​ന ന​ട​ത്താ​നും ബി​എ​സ്എ​ന്‍​എ​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, അ​ക്ഷ​യ ഡി​പി​എം, ട്രൈ​ബ​ല്‍ ഓ​ഫീ​സ​ര്‍ എ​ന്നി​വ​രോ​ടും നി​ര്‍​ദ്ദേ​ശി​ച്ചു.
ഇ​തു​സം​ബ​ന്ധി​ച്ച് ബു​ധ​നാ​ഴ്ച സേ​വ​ന​ദാ​താ​ക്ക​ളു​ടെ യോ​ഗം ചേ​ര്‍​ന്ന് തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ആ​ലോ​ചി​ക്കും. എ​ല്ലാ ശ​നി​യാ​ഴ്ച​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ യോ​ഗം ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ, ബി​എ​സ്എ​ന്‍​എ​ല്‍ പ്ര​തി​നി​ധി​ക​ള്‍, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

ജില്ലാ ആശുപത്രിയിൽ കാത് ലാബ് ഉദ്ഘാടന സജ്ജം

Aswathi Kottiyoor

അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​ ; പാ​ച​ക​വാ​ത​ക​വും കൊ​ണ്ട് ചീ​റി​പ്പാ​ഞ്ഞ് ടാ​ങ്ക​ർ ലോ​റി​ക​ൾ

Aswathi Kottiyoor

വി​ദേ​ശ​യാ​ത്ര ചെ​യ്യേ​ണ്ട​വ​ര്‍​ക്ക് വാ​ക്സി​നേ​ഷ​ന് പ്ര​ത്യേ​ക സൗ​ക​ര്യം

Aswathi Kottiyoor
WordPress Image Lightbox