27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • *അർധ അതിവേഗ റെയിൽ : ഭൂമി ഏറ്റെടുക്കാൻ‌‌ പോർട്ടൽ; ഒരു വർഷം നീളുന്ന പരിസ്ഥിതി ആഘാത പഠനം
Kerala

*അർധ അതിവേഗ റെയിൽ : ഭൂമി ഏറ്റെടുക്കാൻ‌‌ പോർട്ടൽ; ഒരു വർഷം നീളുന്ന പരിസ്ഥിതി ആഘാത പഠനം

സംസ്ഥാനത്തിന്റെ സ്വപ്‌നപദ്ധതിയായ അർധ അതിവേഗ റെയിൽ പാതയ്‌ക്ക്‌(സിൽവർലൈൻ) ഭൂമി ഏറ്റെടുക്കാൻ‌‌ പോർട്ടൽ തയ്യാറാക്കുന്നു. റവന്യൂ വകുപ്പിനായി നാഷണൽ ഇൻഫോമാറ്റിക്‌ സെന്റർ(എൻഐസി) ആണ്‌ പോർട്ടൽ നിർമിക്കുന്നത്‌‌‌. പദ്ധതിക്കുള്ള മുഴുവൻ ഭൂമി ഏറ്റെടുക്കലും പോർട്ടൽ മുഖേന ഏകോപിപ്പിക്കും. കാസർകോടുനിന്ന്‌ തിരുവനന്തപുരംവരെ 529.45 കിലോമീറ്റർ നാലു മണിക്കൂർകൊണ്ട് എത്തിച്ചേരാവുന്ന സിൽവർലൈൻ പദ്ധതിക്ക്‌ ജനസാന്ദ്രത കുറഞ്ഞ മേഖലയിൽക്കൂടി 15 മുതൽ 25 മീറ്റർമാത്രം വീതിയിലാണ്‌ സ്ഥലം ഏറ്റെടുക്കുക. ജനങ്ങളെ വിശ്വാസത്തിലെടുത്ത്‌ മികച്ച പ്രതിഫലം നൽകിയാകുമിത്‌‌‌.

ഒരു വർഷം നീളുന്ന 
പരിസ്ഥിതി ആഘാത പഠനം
പദ്ധതിക്കായി ഒരു വർഷം നീളുന്ന പരിസ്ഥിതി ആഘാത പഠനം നടത്തും. വിശദപദ്ധതി റിപ്പോർട്ടിന്റെ(ഡിപിആർ) ഭാഗമായി മൂന്ന്‌ മാസത്തെ പരിസ്ഥിതി ആഘാത പഠനം നടത്തിയിരുന്നു. ടെൻഡർ നടപടിക്ക്‌ ഒരുവർഷത്തെ പഠനം ആവശ്യമാണ്‌. നിർമാണംമൂലം വെള്ളപ്പൊക്ക സാധ്യത, മണ്ണൊലിപ്പ്‌, ജനത്തെ ബാധിക്കുന്ന പ്രദേശം, തണ്ണീർത്തടത്തിനുണ്ടാകുന്ന ആഘാതം എന്നിവ ഒരു വർഷം നിരീക്ഷിച്ച്‌ പഠനറിപ്പോർട്ട്‌ തയ്യാറാക്കും.

റെയിൽവേ മന്ത്രാലയം പദ്ധതി അംഗീകരിക്കുന്നില്ലെങ്കിൽ സംസ്ഥാനം മുഴുവൻ ബാധ്യതയും വഹിക്കണമെന്ന കേന്ദ്ര ധനമന്ത്രാലയ സാമ്പത്തിക കാര്യവകുപ്പിന്റെ നിർദേശം കത്തിടപാടിന്റെ ഭാഗമാണെന്ന്‌ കെ- റെയിൽ അറിയിച്ചു. പദ്ധതി സംസ്ഥാന സർക്കാരിന്റെയും റെയിൽവേയുടെയും സംയുക്ത സംരംഭമാണ്‌. പരമാവധി നിലവിലെ റെയിൽവേ ലൈനിനോട്‌‌ ചേർന്നായതിനാൽ കുറവ്‌ ഭൂമിയേ ഏറ്റെടുക്കേണ്ടിവരൂ. 63,941 കോടി രൂപയുടെ പദ്ധതിച്ചെലവിൽ 11,535 കോടി രൂപയാണ് മൊത്തം നഷ്ടപരിഹാരത്തിനായി കണക്കാക്കുന്നത്‌. പദ്ധതിക്ക്‌ കേന്ദ്ര സർക്കാരും ധനമന്ത്രാലയവും തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്‌. ആരംഭിച്ചാൽ അഞ്ചുവർഷംകൊണ്ട്‌ യാഥാർഥ്യമാക്കാനാണ്‌ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്‌. ചീഫ് സെക്രട്ടറി വി പി ജോയ് കഴിഞ്ഞമാസം റെയിൽ‌വേ ബോർഡ് ചെയർമാനെ കാണുകയും പാർലമെന്റ്‌ സമ്മേളനത്തിനുശേഷം വിശദ ചർച്ച നടത്താമെന്ന്‌ ഉറപ്പ്‌ ലഭിക്കുകയും ചെയ്‌തിട്ടുണ്ട.

Related posts

പേരാവൂർ ബ്ലോക്ക് ക്ഷീരകർഷക സംഗമം 14,15 തീയതികളിൽ –

Aswathi Kottiyoor

”അടിച്ചുപൊളിച്ച് ഓണക്കാലം…”; സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർധനയെന്ന് റിപ്പോർട്ടുകൾ, ജാഗ്രത വേണമെന്ന് അധികൃതർ

Aswathi Kottiyoor

അത്തം പിറന്നു. നാടെങ്ങും പൂവിളി ഉയർന്നു. പൊന്നോണത്തിന്‌ ഇനി പത്തുനാൾ

Aswathi Kottiyoor
WordPress Image Lightbox