22.9 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • പാലാ സെന്റ്.തോമസ് കോളേജിലെ റിട്ടയേർഡ് അസോസിയേറ്റ് പ്രൊഫസർ ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാമിൽ കുട്ടികളുമായി സംവദിച്ചു.
Kelakam

പാലാ സെന്റ്.തോമസ് കോളേജിലെ റിട്ടയേർഡ് അസോസിയേറ്റ് പ്രൊഫസർ ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാമിൽ കുട്ടികളുമായി സംവദിച്ചു.

അടയ്ക്കാത്തോട് സെന്റ്.ജോസഫ് സ് ഹൈസ്ക്കൂളും കേളകം വിബ്‌ജിയോർ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തിവരുന്ന ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാമിൽ , പാലാ സെന്റ്. തോമസ് കോളേജിലെ റിട്ടയേഡ് അസോസിയേറ്റ് പ്രൊഫസറും പി എച്ച് ഡി സപ്പോർട്ടിംഗ് ഗൈഡുമായ പ്രൊഫ. സാബു ഡി മാത്യു ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാമിൽ കുട്ടികളുമായി സംവദിച്ചു.വിവിധ അനുഭവങ്ങളും ഉയർന്ന മേഖലയിൽ എത്താനുള്ള പ്രചോദനവും ലക്ഷ്യം നേടാനുള്ള മാർഗ്ഗങ്ങളുമൊക്കെ കുട്ടികളുടെ സംശയങ്ങൾക്കുള്ള ഉത്തരമായി അദ്ദേഹം പങ്കുവെച്ചു.
വിബ്ജിയോർ ഡയറക്ടർ ജെയിംസ് കെ.എ,ജോസ് സ്റ്റീഫൻ,അരുണിമ,സിയ ബെന്നി എന്നിവർ സംസാരിച്ചു.
വിവിധ മേഖലകളിൽ വിരാജിക്കുന്ന ദേശീയ, അന്തർദേശീയ രംഗത്തെ പ്രശസ്തരായ വ്യക്തികളാണ് ഓരോ ആഴ്ചയിലും ഈ പ്രോഗ്രാമിലൂടെ കുട്ടികളോട് സംവദിക്കുന്നത്. കുട്ടികളുടെ വ്യക്തിത്വ വികാസം, കരിയർ ഗൈഡൻസ് ,പി എസ് സി കോച്ചിംഗ് , ഐ എ എസ് ഫൗണ്ടേഷൻ കോച്ചിംഗ് തുടങ്ങിയവയിലൂടെ കുട്ടികളുടെ സമഗ്ര വളർച്ചയും അതുവഴി അവരുടെ സുരക്ഷിത ഭാവിയും ലഷ്യമാക്കിയാണ് കേളകം വിബ്ജിയോർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്.

Related posts

കനത്ത മഴ ; കിണര്‍ ഇടിഞ്ഞു താഴ്ന്നു

Aswathi Kottiyoor

ഇ​റ​ച്ചി​ക്കോ​ഴി​ക്ക് വി​ല കു​റ​ഞ്ഞി​ട്ടും കൊ​ള്ള​ലാ​ഭം കൊ​യ്ത് ക​ച്ച​വ​ട​ക്കാ​ർ

Aswathi Kottiyoor

കണിച്ചാര്‍ ചാണപ്പാറയില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം, രണ്ട് പേര്‍ക്ക് പരിക്ക്…………

Aswathi Kottiyoor
WordPress Image Lightbox