28.9 C
Iritty, IN
July 5, 2024
  • Home
  • Kerala
  • അഞ്ചു പേർക്ക് കൂടി സിക്ക വൈറസ് രോഗം
Kerala

അഞ്ചു പേർക്ക് കൂടി സിക്ക വൈറസ് രോഗം

സംസ്ഥാനത്ത് അഞ്ചു പേർക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം പാൽക്കുളങ്ങര സ്വദേശി (37), പെരുന്താന്നി സ്വദേശിനി (61), ബാലരാമപുരം സ്വദേശിനി (27), നെടുങ്കാട് സ്വദേശി (7), എറണാകുളം വാഴക്കുളം സ്വദേശിനി (34) എന്നിവർക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം സ്വദേശിനി തിരുവനന്തപുരത്തെ ആരോഗ്യ പ്രവർത്തകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വൈറോളജി ലാബ്, ആലപ്പുഴ എൻ.ഐ.വി., കോയമ്പത്തൂർ മൈക്രോബയോളജി ലാബ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 35 പേർക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. 11 പേരാണ് നിലവിൽ രോഗികളായുള്ളത്. ബാക്കിയുള്ളവർ നെഗറ്റീവായി.

Related posts

റേഷൻ വിതരണം: പരാതികൾ ഭക്ഷ്യ കമ്മീഷൻ നൽകാം

Aswathi Kottiyoor

കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരതയിലേക്ക്‌

Aswathi Kottiyoor

നെ​ഹ്റു ട്രോ​ഫി വ​ള്ളം ക​ളി കാ​ണാ​ൻ അ​വ​സ​ര​മൊ​രു​ക്കി കെ​എ​സ്ആ​ർ​ടി​സി

Aswathi Kottiyoor
WordPress Image Lightbox