24.9 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • ജാർഖണ്ഡ് സ്വദേശിനിയുടെ മരണം : ഡെങ്കിപ്പനി മൂലമുള്ള സ്വാഭാവിക മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
Peravoor

ജാർഖണ്ഡ് സ്വദേശിനിയുടെ മരണം : ഡെങ്കിപ്പനി മൂലമുള്ള സ്വാഭാവിക മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

പേരാവൂർ:ആര്യപ്പറമ്പിലെ തൊഴിലിടത്തിൽ ദൂരൂഹ സാഹചര്യത്തിൽ മരിച്ച ജാർഖണ്ഡ് സ്വദേശിനി മമ്ത കുമാരിയുടെ (20) മരണം ഡെങ്കിപ്പനി മൂലമുള്ള സ്വാഭാവിക മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശരീരത്തിലെ മുറിവുകൾ ദുരൂഹമാണെങ്കിലും മരണ കാരണം ശാരീരിക അവശതകൾ കൊണ്ടുണ്ടായ ശ്വാസം മുട്ടലിനെ തുടർന്നാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. എങ്കിലും, അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം തുടരുന്നുണ്ട്. മമ്തയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സ്വദേശത്തേക്ക് കൊണ്ടുപോയി. മമ്തയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാൽ ആര്യപ്പറമ്പിലെ എസ്റ്റേറ്റ് ഉടമസ്ഥരാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്.

Related posts

തില്ലങ്കേരി ഗ്രാമപഞ്ചായത്ത്; ഭിന്നശേഷി ഗ്രാമസഭ ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

ഇരിട്ടി റവന്യൂ ടവർ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് എൻ ജി ഒ യൂണിയൻ മട്ടന്നൂർ

Aswathi Kottiyoor

*പേരാവൂർ എക്സൈസ് സംഘം വനംവകുപ്പുമായി ചേർന്ന് കമ്പയിൻഡ് റെയ്ഡ് നടത്തി*

Aswathi Kottiyoor
WordPress Image Lightbox