25.2 C
Iritty, IN
October 2, 2024
  • Home
  • kannur
  • പച്ചക്കറി വിത്തു വിതരണവും സൗഹ്യദ ഭവന സന്ദർശനവും നടത്തി
kannur

പച്ചക്കറി വിത്തു വിതരണവും സൗഹ്യദ ഭവന സന്ദർശനവും നടത്തി

ഇരിട്ടി: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി ഇരിട്ടി ഹയർ സെക്കണ്ടറി സ്ക്കുൾ എൻ എസ് എസ് യൂണിറ്റും കാർഷിക വികസന- കാർഷിക ക്ഷേമ വകുപ്പും സംയുക്തമായി പച്ചക്കറിവിത്തു വിതരണം നടന്നു. ഇരിട്ടി ഹൈസ്‌കൂളിൽ നടന്ന വിത്ത് വിതരണത്തിന്റേയും സൗഹൃദ ഭവന സന്ദർശന യാത്രയുടേയും ഉദ്‌ഘാടനം സണ്ണി ജോസഫ് എം എൽ എ നിർവഹിച്ചു.
നഗരസഭ വൈസ് ചെയർമാൻ പി.പി.ഉസ്മാൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ കെ.ഇ. ശ്രീജ, എൻ എസ് എസ് ജില്ലാ കോ-ഓർഡിനേറ്റർ ശ്രീധരൻ കൈതപ്രം , നഗരസഭ കൗൺസിലർമാരായ പി.പി. ജയലക്ഷ്മി, കെ.നന്ദനൻ, കൃഷി ഓഫിസർ എം ഹനീഷ്, പി ടി എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി, എൻ എസ് എസ് പ്രോഗ്രാം ഓഫിസർ ഇ.പി. അനീഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി കെ.ബെൻസി രാജ് എന്നിവർ സംസാരിച്ചു. തുടർന്ന് എൻ എസ് എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ സൗഹൃദ ഭവന സന്ദർശനവും നടന്നു.

Related posts

ജനപ്രതിനിധികളും കളത്തിലിറങ്ങും; കണ്ണൂർ ക്ലീനാവും കളറാവും

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 947 പേര്‍ക്ക് കൂടി കൊവിഡ്: 902 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ………….

Aswathi Kottiyoor

ജില്ലയില്‍ 215 പേര്‍ക്ക് കൂടി കൊവിഡ്: 198 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ………..

Aswathi Kottiyoor
WordPress Image Lightbox