• Home
  • kannur
  • ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം സാ​ധാ​ര​ണ നി​ല​യി​ലാ​ക്ക​ണം: ചേം​ബ​ർ
kannur

ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം സാ​ധാ​ര​ണ നി​ല​യി​ലാ​ക്ക​ണം: ചേം​ബ​ർ

ക​ണ്ണൂ​ർ: കോ​വി​ഡ് വ്യാ​പ​ന സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​ന് ഇ​പ്പോ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്ന് നോ​ർ​ത്ത് മ​ല​ബാ​ർ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ് ചൂ​ണ്ടി​ക്കാ​ട്ടി.
നി​ശ്ചി​ത ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം ഷോ​പ്പു​ക​ൾ തു​റ​ക്കു​ന്ന​ത് കാ​ര​ണം ക്ര​മാ​തീ​ത​മാ​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഫ​ല​ത്തി​ൽ ഇ​ത് കോ​വി​ഡ് രോ​ഗ വ്യാ​പ​ന സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത് .
അ​തു​കൊ​ണ്ട് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ എ​ല്ലാ ദി​വ​സ​വും തു​റ​ക്കു​ന്ന​തി​നും പ്ര​വ​ർ​ത്ത​ന സ​മ​യം ദീ​ർ​ഘി​പ്പി​ക്കു​ന്ന​തി​നും അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ചേം​ബ​ർ ആ​വ​ശ്യ​പ്പെ​ട്ടു. കൂ​ടാ​തെ ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പ​ഴ​യ രീ​തി​യി​ലേ​ക്ക് മാ​റ്റ​ണം.
ഇ​തു​വ​ഴി ബാ​ങ്കി​ലെ ഇ​ട​പാ​ടു​കാ​രു​ടെ ബാ​ഹു​ല്യം കു​റ​ക്കാ​ൻ ക​ഴി​യും. വ്യാ​പാ​രി​ക​ൾ​ക്ക് അ​ട​ച്ചി​ട​ലു​ക​ൾ ക​ടു​ത്ത സാ​മ്പ​ത്തീ​ക പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ക​യാ​ണ്.
ഇ​തു​സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്കും പ്ര​മു​ഖ ബാ​ങ്കു​ക​ൾ​ക്കും നി​വേ​ദ​നം ന​ൽ​കി​യ​താ​യി ചേം​ബ​ർ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Related posts

കേരള പൊലീസ് സൈബർ സുരക്ഷകളിൽ കൂടുതൽ കാര്യക്ഷമമായി: മുഖ്യമന്ത്രി.*

Aswathi Kottiyoor

കണ്ണൂർ ജില്ല പനിച്ചു വിറക്കുന്നു

Aswathi Kottiyoor

പ്രത്രപ്രവർത്തക അസോസിയേഷൻ ജില്ലാ സമ്മേളനം

Aswathi Kottiyoor
WordPress Image Lightbox