25.8 C
Iritty, IN
April 24, 2024
  • Home
  • Kerala
  • മം​ഗ​ളൂ​രു​വി​ല്‍ നി​ന്നും ബാം​ഗ​ളൂ​രി​ലേ​ക്ക് ഇ​നി ചി​ല്ലു​കൊ​ട്ടാ​ര​ത്തി​ലെ ട്രെ​യി​ന്‍ യാ​ത്ര
Kerala

മം​ഗ​ളൂ​രു​വി​ല്‍ നി​ന്നും ബാം​ഗ​ളൂ​രി​ലേ​ക്ക് ഇ​നി ചി​ല്ലു​കൊ​ട്ടാ​ര​ത്തി​ലെ ട്രെ​യി​ന്‍ യാ​ത്ര

വ​ഴി​യോ​ര​ക്കാ​ഴ്ച​ക​ള്‍ കാ​ണാ​നാ​വാ​തെ അ​ട​ച്ചു​പൂ​ട്ടി​യ ട്രെ​യി​ന്‍ യാ​ത്ര​ക​ളു​ടെ കാ​ലം ക​ഴി​യു​ന്നു. ഇ​നി ചി​ല്ലു​കൊ​ട്ടാ​രം പോ​ലൊ​രു റെ​യി​ല്‍​വേ കോ​ച്ചി​ല്‍ ക​റ​ങ്ങു​ന്ന ക​സേ​ര​യി​ലി​രു​ന്ന് ഇ​രു​വ​ശ​ങ്ങ​ളി​ലെ​യും ആ​കാ​ശ​ത്തെ​യും കാ​ഴ്ച​ക​ള്‍ ക​ണ്ട് യാ​ത്ര​ചെ​യ്യാം. വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ള്‍ കൂ​ടി ല​ക്ഷ്യ​മി​ട്ട് ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നേ​ര​ത്തേ അ​വ​ത​രി​പ്പി​ച്ച വി​സ്റ്റാ​ഡോം എ​ന്നു പേ​രി​ട്ട റെ​യി​ല്‍​വേ കോ​ച്ചു​ക​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ആ​ദ്യ സ​ര്‍​വീ​സി​ന് മം​ഗ​ളൂ​രു-​ബാം​ഗ്ലൂ​ര്‍ റൂ​ട്ടി​ല്‍ തു​ട​ക്ക​മാ​യി.

സു​ബ്ര​ഹ്‌​മ​ണ്യ മു​ത​ല്‍ സ​ക​ലേ​ശ്പു​ര വ​രെ​യു​ള്ള 55 കി​ലോ​മീ​റ്റ​ര്‍ ദൂ​രം വ​ന​ത്തി​ലൂ​ടെ​യാ​ണ് മം​ഗ​ളൂ​രു-​ബാം​ഗ്ലൂ​ര്‍ റെ​യി​ല്‍​പാ​ത ക​ട​ന്നു​പോ​കു​ന്ന​ത്. നി​ര​വ​ധി വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും മ​നോ​ഹ​ര​മാ​യ പാ​ല​ങ്ങ​ളും തു​ര​ങ്ക​ങ്ങ​ളും പാ​ത​യി​ലു​ണ്ട്. ഈ ​കാ​ഴ്ച​ക​ളെ​ല്ലാം യാ​ത്ര​ക്കാ​ര്‍​ക്ക് അ​നു​ഭ​വ​വേ​ദ്യ​മാ​ക്കി​ത്തീ​ര്‍​ക്കാ​നാ​ണ് വി​സ്റ്റാ​ഡോം കോ​ച്ചു​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത്. പ​ക​ല്‍​യാ​ത്ര​ക​ള്‍​ക്കു മാ​ത്ര​മാ​യി​രി​ക്കും ഈ ​കോ​ച്ചു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ക.

ആ​ന്‍റി ഗ്ലെ​യ​ര്‍ സ്‌​ക്രീ​നു​ക​ളോ​ടു​കൂ​ടി​യ സു​താ​ര്യ​മാ​യ ചി​ല്ലു​ക​ളാ​ണ് കോ​ച്ചു​ക​ളു​ടെ മേ​ല്‍​ക്കൂ​ര​യി​ലും വ​ശ​ങ്ങ​ളി​ലും സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. 180 ഡി​ഗ്രി വ​രെ ക​റ​ങ്ങു​ന്ന ക​സേ​ര​ക​ളും എ​ല്‍​ഇ​ഡി ഡി​സ്‌​പ്ലേ​ക​ള്‍, ഓ​വ​ന്‍, ഫ്രി​ഡ്ജ്, മി​നി പാ​ന്‍​ട്രി, ല​ഗേ​ജ് ഷെ​ല്‍​ഫു​ക​ള്‍, ഓ​രോ സീ​റ്റി​ലും മൊ​ബൈ​ല്‍ ചാ​ര്‍​ജിം​ഗ് പോ​യി​ന്‍റുക​ള്‍, വി​മാ​ന​ങ്ങ​ളി​ലേ​തു​പോ​ലെ മ​ട​ക്കി​വ​യ്ക്കാ​വു​ന്ന ല​ഘു​ഭ​ക്ഷ​ണ ട്രേ തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളും ഈ ​കോ​ച്ചു​ക​ളെ വേ​റി​ട്ട​താ​ക്കു​ന്നു.

മം​ഗ​ളൂ​രു-​യ​ശ്വ​ന്ത്പു​ര റൂ​ട്ടി​ലോ​ടു​ന്ന പ​ക​ല്‍ വ​ണ്ടി​യി​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ചെ​യ​ര്‍​കാ​ര്‍ കോ​ച്ചു​ക​ളാ​യി 44 വീ​തം സീ​റ്റു​ക​ളു​ള്ള ര​ണ്ട് വി​സ്റ്റാ​ഡോം കോ​ച്ചു​ക​ളാ​ണ് നി​ല​വി​ല്‍ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

മം​ഗ​ളൂ​രു ജം​ഗ്ഷ​നി​ല്‍ നി​ന്നും ഞാ​യ​ര്‍ ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ 11.30 ന് ​പു​റ​പ്പെ​ട്ട് രാ​ത്രി 8.20 ന് ​യ​ശ്വ​ന്ത്പു​ര​യി​ല്‍ എ​ത്തും. ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ രാ​വി​ലെ 9.15 നാ​ണ് സ​ര്‍​വീ​സ് തു​ട​ങ്ങു​ക.

യ​ശ്വ​ന്ത്പു​ര​യി​ല്‍ നി​ന്നും എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ ഏ​ഴി​ന് പു​റ​പ്പെ​ടു​ന്ന വ​ണ്ടി വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ മം​ഗ​ളൂ​രു​വി​ലെ​ത്തും. മം​ഗ​ളൂ​രു​വി​ല്‍ നി​ന്നും യ​ശ്വ​ന്ത്പു​ര​യി​ലേ​ക്ക് ഒ​രാ​ള്‍​ക്ക് 1500 രൂ​പ​യാ​ണ് ടി​ക്ക​റ്റ് ചാ​ര്‍​ജ്. സ​ക​ലേ​ശ്പു​ര വ​രെ​യാ​ണെ​ങ്കി​ല്‍ 950 രൂ​പ​യും.

മം​ഗ​ളൂ​രു ജം​ഗ്ഷ​നി​ല്‍ ന​ളി​ന്‍​കു​മാ​ര്‍ ക​ടീ​ല്‍ എം​പി ട്രെ​യി​നി​ന്‍റെ ആ​ദ്യ​യാ​ത്ര​യ്ക്ക് പ​ച്ച​ക്കൊ​ടി കാ​ട്ടി. പാ​ല​ക്കാ​ട് ഡി​വി​ഷ​ണ​ല്‍ മാ​നേ​ജ​ര്‍ ത്രി​ലോ​ക് കോ​ത്താ​രി​യും ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും സം​ബ​ന്ധി​ച്ചു.

കേ​ര​ള​ത്തി​ല്‍ കൊ​ല്ലം-​ചെ​ങ്കോ​ട്ട പാ​ത​യി​ല്‍ വി​സ്റ്റാ​ഡോം കോ​ച്ചു​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​നു​ള്ള പ​ദ്ധ​തി ത​യ്യാ​റാ​യി​ട്ടു​ണ്ട്.

Related posts

സൗരോർജ വൈദ്യുതി തൂക്കുവേലി നിർമിക്കണമെന്ന് ആവശ്യം

അഞ്ജലിയുടെ ശരീരത്തിൽ 40 മുറിവ്; തൊലി ഉരിഞ്ഞ് പോയി, വാരിയെല്ലുകൾ പുറംതള്ളി

Aswathi Kottiyoor

സമീപത്ത തോടിന്നരികിൽ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox