21.6 C
Iritty, IN
November 22, 2024
  • Home
  • Kottiyoor
  • കൊട്ടിയൂർ തലക്കാണി ഗവ.യു.പി സ്കൂൾ നടപ്പിലാക്കുന്ന ‘സെക്കൻഡ് ബെൽ ‘ പദ്ധതിക്ക് തുടക്കമായി
Kottiyoor

കൊട്ടിയൂർ തലക്കാണി ഗവ.യു.പി സ്കൂൾ നടപ്പിലാക്കുന്ന ‘സെക്കൻഡ് ബെൽ ‘ പദ്ധതിക്ക് തുടക്കമായി

കൊട്ടിയൂർ: തലക്കാണി ഗവ.യു.പി സ്കൂൾ നടപ്പിലാക്കുന്ന ‘സെക്കൻഡ് ബെൽ ‘ പദ്ധതിക്ക് തുടക്കമായി .രാവിലെ 1O മണി മുതൽ 11.30 വരെ കുട്ടികൾ വീടുകളിൽ ഓൺ ലൈൻ സംവിധാനങ്ങളെ ഒഴിവാക്കി പൂർണ്ണമായും പുസ്തകങ്ങളെയും ,നോട്ടുബുക്കുകളെയും ആശ്രയിച്ചുള്ള പഠനമാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. കുട്ടികൾ പഠിക്കേണ്ട ഭാഗങ്ങളെ സംബന്ധിച്ച് തലേദിവസം വിവരം നൽകും ഈ സമയം കുട്ടികൾ പഠിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനും സംശയനിവാരണത്തിനുമായി അധ്യാപകർ വീടുകളിലെത്തും. ക്ലാസ് അന്തരീക്ഷത്തിലേക്ക് വീടുകളെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം പരിപാടിയുടെ ഉദ്ഘാടനം ഓൺ ലൈനായി പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം നിർവഹിച്ചു.ഇരിട്ടി എ ഇ ഒ ജെയ്സൻ എം ടി അധ്യക്ഷനായി പഞ്ചായത്ത് വൈസ് പ്രസി സണ്ട് ഫിലോമിന തുമ്പൻ തുരുത്തിയിൽ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജീജ ജോസഫ് ,ഹെഡ്മാസ്റ്റർ ഷാജി ജോൺ ,ജോഷി കൊട്ടാരത്തിൽ,അന്നമ്മ ഐസക്ക് ,എന്നിവർ സംസാരിച്ചു

Related posts

കൊട്ടിയൂർ ഐ.ജെ.എം സ്കൂളിൽ കണ്ണൂർ ജില്ലാ സെഷൻസ് ജഡ്ജ് മോട്ടിവേഷൻ ക്ലാസ്സ് നൽകി.

Aswathi Kottiyoor

കാർ കൊക്കയിൽ വീണു ; ഒരാൾക്ക് പരിക്ക് .

Aswathi Kottiyoor

കൊട്ടിയൂർ ഐ.ജെ.എം ഹൈസ്കൂളിൽ ഓണാഘോഷ സമാപനവും മത്സരവിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി

Aswathi Kottiyoor
WordPress Image Lightbox