• Home
  • Kerala
  • പാൽച്ചുരം അപകടം: റൂ​ട്ട് തെ​റ്റി​ച്ച് മ​ദ്യം കൊ​ണ്ടു​വ​ന്ന ഡ്രൈ​വ​ർ ക​സ്റ്റ​ഡി​യി​ൽ
Kerala

പാൽച്ചുരം അപകടം: റൂ​ട്ട് തെ​റ്റി​ച്ച് മ​ദ്യം കൊ​ണ്ടു​വ​ന്ന ഡ്രൈ​വ​ർ ക​സ്റ്റ​ഡി​യി​ൽ

പാ​ൽ​ച്ചു​രം: മ​ദ്യ​വു​മാ​യെ​ത്തി​യ ക​ണ്ടെ​യ്ന​ർ ലോ​റി പാ​ൽ​ച്ചു​ര​ത്തി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ലോ​റി ഡ്രൈ​വ​റെ പേ​രാ​വൂ​ർ എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ബം​ഗ​ളൂരു സ്വ​ദേ​ശി കി​ര​ൺ കു​മാ​റി​നെ(26)​യാ​ണ് റൂ​ട്ട് തെ​റ്റി​ച്ച് മ​ദ്യം കൊ​ണ്ടു​വ​ന്ന​തി​ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഹൈ​ദ​രാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് മ​ദ്യ​വു​മാ​യി വ​ന്ന ലോ​റി​ക്ക് കൂ​ട്ടു​പു​ഴ ചെ​ക്ക്പോ​സ്റ്റ് വ​ഴി​യാ​ണ് റൂ​ട്ട് അ​നു​വ​ദി​ച്ചി​രു​ന്ന​ത്.
എ​ന്നാ​ൽ ബാ​വ​ലി ചെ​ക്ക് പോ​സ്റ്റ് വ​ഴി വ​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി വ്യാ​ഴാ​ഴ്ച പാ​ൽ​ച്ചു​രം വ​ഴി പോ​കു​ന്ന​തി​നി​ടെ​യാ​ണ് ആ​ശ്ര​മം വ​ള​വി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ലോ​റി​യു​ടെ പ​കു​തി​യി​ലേ​റെ ഭാ​ഗം റോ​ഡ​രി​കി​ലെ കാ​ട്ടി​ലേ​ക്ക് തെ​ന്നി​മാ​റി മ​ൺ​തി​ട്ട​യി​ൽ ഇ​ടി​ച്ചു നി​ന്നു. താ​ഴെ വ​ലി​യ കൊ​ക്ക​യാ​ണ്. ഡ്രൈ​വ​ർ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.
602 കെ​യ്സ് വി​ദേ​ശ​മ​ദ്യ​മാ​യി​രു​ന്നു ലോ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. കൂ​ട്ടു​പു​ഴ ചെ​ക്പോ​സ്റ്റു​വ​ഴി ലോ​റി ക​ട​ത്തി​വി​ടാ​ത്ത​തി​നാ​ലാ​ണ് ഇതുവ​ഴി വ​ന്ന​തെ​ന്നാ​ണ് ഡ്രൈ​വ​ർ പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി നടപടി സ്വീ​ക​രി​ക്കു​മെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related posts

ഇന്ത്യയിലെ ആദ്യ ടെക്നോപാർക്ക്, പ്രളയതീവ്രത ലഘൂകരണ പദ്ധതി എന്നിവ നടപ്പാക്കിയത് വിദേശ മാതൃകയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

ഒമിക്രോൺ ബിഎഫ് 7: വ്യാപനശേഷി കൂടുതൽ; രോ​ഗതീവ്രത കുറവ്

Aswathi Kottiyoor

കോടതികളിലെ ഇ- ഫയലിംഗ് പൊതുജനങ്ങൾക്ക് സഹായകരം: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox