27.7 C
Iritty, IN
February 24, 2024
  • Home
  • kannur
  • അ​ശാ​സ്ത്രീ​യ​മാ​യ കോ​വി​ഡ് മാ​ന​ദ​ണ്ഡം ഒ​ഴി​വാ​ക്ക​ണം: വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി
kannur

അ​ശാ​സ്ത്രീ​യ​മാ​യ കോ​വി​ഡ് മാ​ന​ദ​ണ്ഡം ഒ​ഴി​വാ​ക്ക​ണം: വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി

ക​ണ്ണൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള എ, ​ബി, സി, ​ഡി കാ​റ്റ​ഗ​റി തി​രി​ച്ചു​ള്ള അ​ട​ച്ചി​ട​ൽകൊ​ണ്ട് വ്യാ​പാ​രി​ക​ളെ ഇ​ല്ലാ​യ്മ ചെ​യ്യാ​ൻ മാ​ത്ര​മേ ഉ​പ​ക​രി​ക്കൂ​വെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ക​ണ്ണൂ​ർ ജി​ല്ലാ നേ​തൃ​യോ​ഗം. പൊ​തു​സ​മൂ​ഹ​ത്തി​ലെ ഭൂ​രി​പ​ക്ഷ​വും സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു വ​രു​മ്പോ​ൾ ടി​പി​ആ​ർ മാ​ന​ദ​ണ്ഡം പ​റ​ഞ്ഞ് വ്യാ​പാ​ര മേ​ഖ​ല മാ​ത്ര​മാ​ണ് ഇ​പ്പോ​ഴും പ​ടി​ക്കു​പു​റ​ത്തു​ള്ള​ത്‌.
സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മ​ദ്യ​വി​ല്പ​ന​ശാ​ല​ക​ളി​ൽ ഒ​രു മാ​ന​ദ​ണ്ഡ​വും പാ​ലി​ക്കാ​തെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ തൊ​ട്ടു​രു​മ്മി ക്യൂ ​നി​ൽ​ക്കു​മ്പോ​ഴും, ബ​സു​ക​ളി​ല​ട​ക്ക​മു​ള്ള പൊ​തു​ഗ​താ​ഗ​ങ്ങ​ളി​ൽ ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ യാ​ത്രചെ​യ്യു​മ്പോ​ഴും ഇ​ല്ലാ​ത്ത മാ​ന​ദ​ണ്ഡം വ്യാ​പാ​രി​ക​ളി​ൽ മാ​ത്രം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ക​യാ​ണ്.​
ഒ​രു ദി​വ​സം മു​ഴു​വ​ൻ നി​ന്നാ​ൽ അ​ഞ്ചോ, പ​ത്തോ ആ​ളു​ക​ൾ വ​ന്നു പോ​കു​ന്ന ചെ​റു​കി​ട വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന​യു​ടെ പേ​രി​ൽ ഭീ​ഷ​ണി​യും പി​ഴ​യ​ട​ക്ക​മു​ള്ള ന​ട​പ​ടി​യി​ൽ നി​ന്ന് പി​ൻ​വാ​ങ്ങ​ണ​മെ​ന്നും നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ എ​ല്ലാ ക​ട​ക​ളും തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു
ഒ​ന്ന​ര വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചു​പോ​കു​ന്ന വ്യാ​പാ​ര സ​മൂ​ഹ​ത്തി​ന് ഇ​ത്ത​രം ത​ല​തി​രി​ഞ്ഞ നി​ർ​ദേ​ശ​ങ്ങ​ൾ ഇ​നി​യും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെന്ന് ജി​ല്ലാ നേ​തൃ​യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പി.​എം.സു​ഗു​ണ​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ കെ. ​പ​ങ്ക​ജ​വ​ല്ലി, ചാ​ക്കോ മു​ല്ല​പ്പ​ള്ളി, എം.​എ. ഹ​മീ​ദ് ഹാ​ജി, വി.​പി മൊ​യ്തു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

വ്യാപാരികൾ വീട്ടുപടിക്കൽ ശ്രദ്ധക്ഷണിക്കൽ സമരം നടത്തി………

Aswathi Kottiyoor

കെ കെ ശൈലജയും എം വി ഗോവിന്ദനും ഉൾപ്പെടെ കണ്ണൂരിൽ എട്ട്‌ എൽഡിഎഫ്‌ സ്ഥാനാർഥികൾ പത്രിക നൽകി………..

Aswathi Kottiyoor

വനിതാ കമ്മീഷൻ അദാലത്തിൽ 21 പരാതികൾ തീർപ്പാക്കി

Aswathi Kottiyoor
WordPress Image Lightbox