27.1 C
Iritty, IN
July 27, 2024
  • Home
  • Iritty
  • ഔ​വ​ർ റെ​സ്പോ​ൺ​സി​ബി​ലി​റ്റി ടു ​ചൈ​ൽ​ഡ് പ​ദ്ധ​തിയിൽ ആറളം ഫാം, വെളിമാനം എച്ച്എസ്എസുകൾ
Iritty

ഔ​വ​ർ റെ​സ്പോ​ൺ​സി​ബി​ലി​റ്റി ടു ​ചൈ​ൽ​ഡ് പ​ദ്ധ​തിയിൽ ആറളം ഫാം, വെളിമാനം എച്ച്എസ്എസുകൾ

എ​ടൂ​ർ : വ​നി​താ ശി​ശു​ക്ഷേ​മ വ​കു​പ്പും ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ക​ണ്ണൂ​ർ യൂ​ണി​റ്റും ചേ​ർ​ന്ന് ന​ട​പ്പാ​ക്കു​ന്ന ഔ​വ​ർ റെ​സ്പോ​ൺ​സി​ബി​ലി​റ്റി ടു ​ചൈ​ൽ​ഡ് പ​ദ്ധ​തി യിൽ ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ ആ​റ​ളം ഫാം ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും വെ​ളി​മാ​നം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും തെ​ര​ഞ്ഞെ​ടു​ത്തു. കൂ​ട്ടി​ക​ളു​ടെ മാ​ന​സിക​മാ​യ വി​ഷ​യ​ങ്ങ​ൾ പ​ഠി​ച്ച് പ​രി​ഹാ​രം കാ​ണു​ക​യും പ​ഠ​ന​ത്തി​ന് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​ക​യും ചെ​യ്യു​ന്നതാണ് പ​ദ്ധ​തി. സ്കൂ​ളു​ക​ളി​ലെ കോ​ർ ടീം ​അം​ഗ​ങ്ങ​ൾ​ക്കു​ള്ള ഓ​റി​യ​ന്‍റേ​ഷ​ൻ ക്ലാ​സ് ഗൂ​ഗി​ൾ മീ​റ്റി​ലൂ​ടെ ന​ട​ന്നു. ജി​ല്ലാ വി​ദ്യാ​ഭ്യ​സ ഓ​ഫീ​സ​ർ എ.​പി. അം​ബി​ക ഉ​ദ്ഘാ​ട​നം ചെ​യ്യ്തു. ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​ർ കെ.​വി.​ര​ജി​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .
ലീ​ഗ​ൽ കം ​പ്ര​ബേ​ഷ​ൻ ഓ​ഫീ​സ​ർ പി. ​പി. പ്ര​നി​ൽ, ഒ​ആ​ർ​സി പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ് ടി.​പി. ഷെ​മി​ജ, ആ​റ​ളം ഫാം ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക എ​ൻ. സു​ലോ​ച​ന , വെ​ളി​മാ​നം സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക കു​ട്ടി​യ​മ്മ, ആ​റ​ളം ഫാം ​സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ബി. ഉ​ത്ത​മ​ൻ , സ്കൂ​ൾ കൗ​ൺ​സി​ല​ർ ഷീ​ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

നിവ് ഡയാലിസിസ് സെന്ററിന് കൈത്താങ്ങാവൻ ഗൂഗിൾപേ ചലഞ്ച്

Aswathi Kottiyoor

ഇരിട്ടിയിലെ ബാബൂസ് ഹോട്ടൽ ഉടമ ടി.പ്രകാശ് ബാബു നിര്യാതനായി

Aswathi Kottiyoor

അനുമോദനവും സമ്മാനദാനവും

Aswathi Kottiyoor
WordPress Image Lightbox