22.5 C
Iritty, IN
September 7, 2024
  • Home
  • Kerala
  • ജൂലൈ 11; ഇന്ന് ലോക ജനസംഖ്യാ ദിനം
Kerala

ജൂലൈ 11; ഇന്ന് ലോക ജനസംഖ്യാ ദിനം

ഇന്ന് ജൂലൈ 11 ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നു. “സ്വാശ്രയരാഷ്ട്രവും കുടുംബവും കെട്ടിപ്പടുക്കാൻ പ്രതിസന്ധിഘട്ടത്തിലും കുടുംബക്ഷേമസേവനങ്ങൾ ലഭ്യമാക്കാം” എന്നതാണ്‌ ഐക്യരാഷ്ട്രസംഘടനയുടെ ഈ വർഷത്തെ ലോക ജനസംഖ്യാ ദിന സന്ദേശം.
1987 ജൂലൈ 11 ന് ലോക ജനസംഖ്യ 500 കോടിയിലെത്തിയതു മുതലാണ്6 എല്ലാ വർഷവും ജൂലൈ 11 ലോക ജനസംഖ്യാദിനമായി ആചരിച്ചു വരുന്നത്. ജനസഖ്യപ്രവണതകളെക്കുറിച്ച് ചർച്ച ചെയ്യുകയും ഉചിതമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയുമാണ് ജനസംഖ്യദിനാചരണത്തിന്റെ ഭാഗമായി ചെയ്യുന്നത്.
കുടുംബം സമൂഹത്തിന്റെ സ്വാഭാവികവും അടിസ്ഥാനപരവുമായ ഘടകമാണ്. കുടുംബത്തിന്റെ വലുപ്പത്തെക്കുറിച്ചുള്ള തീരുമാനമെടുക്കാനുള്ള അവകാശം കുടുംബത്തിൽ അധിഷ്ടിതമാണ്. സുരക്ഷിതമായ സ്വമേധയാലുള്ള കുടുംബാസൂത്രണം മനുഷ്യാകാശമാണെന്നതിനൊപ്പം ലിംഗ സമത്വത്തിലും സ്ത്രീ ശാക്തീകരണത്തിലും ദാരിദ്ര്യ നിർമ്മാർജ്ജനത്തിലും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. വേൾഡ് വിഷൻ ന്യൂസ് ചക്കരക്കൽ. കുടുംബാസൂത്രണം സംബന്ധിച്ച അറിവില്ലാത്തത് കൊണ്ടും സേവനങ്ങൾ ലഭ്യമല്ലാത്തത് കൊണ്ടും സമൂഹത്തിന്റെയും ജീവിത പങ്കാളികളുടെയും സഹകരണമില്ലാത്തത് കൊണ്ടും അനേകം സ്ത്രീകൾ കുടുംബാസൂത്രണ മാർഗങ്ങൾ ഉപയോഗിക്കുന്നില്ല.
സമൂഹത്തിലും കുടുംബത്തിലും പുരുഷനും സ്‌ത്രീക്കും മുള്ള തുല്യപദവി ജീവിതത്തിന്റെ ഗുണമേന്മ വർധിപ്പിക്കുകയും, ആഗ്രഹത്തിനനുസരിച്ച ചെറിയ കുടുംബം ഉറപ്പുവരുത്തുകയും, കുട്ടികളുടെ ജനനം ആസൂത്രണം ചെയ്യാന്‍ സ്ത്രീകൾക്കും അവസരം നല്‍കുകയും, വ്യക്തിപരമായി അവരുടെ പദവി ഉയർത്താൻ സഹായിക്കുകയും ചെയ്യും. അതിനാൽ കൊവിഡ് പ്രതിസന്ധിക്കിടയിലും കുടുംബാസൂത്രണ പ്രവർത്തങ്ങൾ ഊർജ്ജിതപ്പെടുത്താൻ എല്ലാ പൊതുജനങ്ങളുടെയും പങ്കാളിത്തം ഉണ്ടാകണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അഭ്യർത്ഥിച്ചു

Related posts

മുഴുവൻ സ്ഥാപനങ്ങളും ലഹരിവിരുദ്ധ കാമ്പയിനിൽ പങ്കാളികളാകും: മന്ത്രി വി.എൻ വാസവൻ

Aswathi Kottiyoor

അഞ്ചു വർഷം കൂടുമ്പോൾ സർക്കാർ അധ്യാപക‍ർക്ക് സ്ഥലംമാറ്റം’; കരടുനയം തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പ്

Aswathi Kottiyoor

ഫണ്ട് കൈമാറി

Aswathi Kottiyoor
WordPress Image Lightbox