24.2 C
Iritty, IN
October 5, 2024
  • Home
  • Kottiyoor
  • വിപിൻ ജോസഫുമായി ഐ.ജെ.എം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ സംവദിച്ചു
Kottiyoor

വിപിൻ ജോസഫുമായി ഐ.ജെ.എം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ സംവദിച്ചു

കേന്ദ്ര ഗവൺമെൻ്റിൻ്റെ ആരോഗ്യ- കുടുംബക്ഷേമ വകുപ്പിലെ മുതിർന്ന ഉപദേശകനായ വിപിൻ ജോസഫുമായി ഐ.ജെ.എം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ സംവദിച്ചു. ഗ്രാമീണ മേഖലയിൽ നിന്നും പൊതുവിദ്യാഭ്യാസം നേടി ഉന്നതസ്ഥാനങ്ങളിൽ എത്തിച്ചേരാൻ നിശ്ചയദാർഢ്യം കൊണ്ട് ഓരോ വിദ്യാർത്ഥിക്കും സാധിക്കുമെന്നത് സ്വന്തം അനുഭവത്തിലൂടെ അദ്ദേഹം കുട്ടികൾക്ക് വെളിപ്പെടുത്തി. ജീവിതത്തിലെ വൈവിധ്യമാർന്ന അനുഭവങ്ങൾ ജീവിത വിജയത്തിന് എന്നും കരുത്ത് നൽകുമെന്ന പ്രചോദനാത്മകമായ സദ്ദേശം വിദ്യാർത്ഥികൾക്ക് ഈ സംവാദത്തിലൂടെ വിദ്യാർത്ഥികൾക്ക് ലഭിച്ചു. ദേശീയ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ്റേയും യു.എൻ എഫ്. പി. എ എന്നിവയുടെ ഉപദേശകനായും കൊട്ടിയൂർ സ്വദേശിയായ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കൊട്ടിയൂർ ഐ.ജെ.എം സ്കൂളിലെ പൂർവ്വവിദ്യാർത്ഥി കൂടിയാണ് വിപിൻ ജോസഫ്. ചടങ്ങിൽ ജയിംസ് കെ.എ, സുനീഷ് പി. ജോസ്, ജോസ് സ്റ്റീഫൻ എന്നിവർ സംസാരിച്ചു.
കൊട്ടിയൂർ ഐ.ജെ.എം ഹയർസെക്കൻഡറി സ്കൂളും വിബ്ജിയോർ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന യങ്ങ് ബഡ്സ് ഗ്ലിറ്റ്സ് എന്ന പരിപാടിയിൽ ഇന്ത്യയ്ക്ക് അകത്തും പുറത്തും വ്യക്തിമുദ്ര പതിച്ച നിരവധി പ്രഗത്ഭരുമായി സംവദിക്കാനും സ്പോക്കൺ ഇംഗ്ലീഷ്, കരിയർ ഗൈഡൻസ്,ആശയവിനിമയ പാഠവം, വ്യക്തിത്വ വികാസം, ഐ.എ.എസ്സ് അടിസ്ഥാന കോച്ചിംഗ് തുടങ്ങി നിരവധി വിഷയങ്ങളിൽ മികച്ച പരിശീലനമാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്.

Related posts

കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണത്തിന് നാളെ തുടക്കമാകും.

Aswathi Kottiyoor

കൊട്ടിയൂരിൽ കോവിഡ് ബാധിച്ച് മരിച്ച വ്യാപാരിയുടെ സംസ്കാര ചടങ്ങ് ഏറ്റെടുത്ത് ഡി വൈ എഫ് ഐ ഭാരവാഹികൾ………..

Aswathi Kottiyoor

പുത്തരി വെള്ളാട്ടം ഇന്ന്

Aswathi Kottiyoor
WordPress Image Lightbox