കണ്ണൂർ: ഉത്തരമലബാറിന്റെ വികസനസ്വപ്നങ്ങൾക്ക് പ്രത്യേകിച്ച് കണ്ണൂർ ജില്ലയുടെ സമഗ്രപുരോഗതിക്കും ആക്കം കൂട്ടുന്ന അഴീക്കൽ തുറമുഖം സജീവമാക്കിയ സംസ്ഥാനസർക്കാരിനെയും വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലിനെയും ഇതിനായി പരിശ്രമിച്ച എംഎൽഎ കെ.വി. സുമേഷിനെയും മാരിടൈം ബോർഡ് ഉദ്യോഗസ്ഥരെയും നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് അഭിനന്ദിച്ചു.
തുടർന്നുള്ള നാളുകളിലും ചരക്കുകപ്പലിന്റെ സേവനം സ്ഥിരംസംവിധാനമായി ഉണ്ടായെങ്കിൽ മാത്രമേ കയറ്റുമതി-ഇറക്കുമതി സംരംഭകർക്കും വ്യവസായികൾക്കും വ്യാപാരികൾക്കും തുറമുഖത്തിനും അതിന്റെ ഗുണം ലഭിക്കുകയുള്ളൂ. അഴീക്കൽ തുറമുഖത്തിൽനിന്നുള്ള ചരക്കുസേവനത്തോടുകൂടി കണ്ണൂർ ജില്ലയ്ക്ക് വരാനിരിക്കുന്ന വളർച്ച സാധ്യമാക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് അനുഭാവപൂർണമായ നടപടികൾ ഉണ്ടാകണമെന്നും ചേംബർ മുഖ്യമന്ത്രിയോടും തുറമുഖ മന്ത്രിയോടും തുറമുഖ അധികൃതരോടും അഭ്യർഥിച്ചു.
previous post