കണ്ണൂർ: ടിപിആർ നിരക്കിന്റെ അനുപാതം വച്ചുള്ള എ,ബി,സി, ഡി കാറ്റഗറി ഒഴിവാക്കി ഒന്നാം കോവിഡ് സമയത്ത് പ്രയോഗികമാക്കിയ മൈക്രാ കണ്ടെയ്മെന്റ് സോൺ എന്ന നിലയിൽ ചെറിയ പ്രദേശങ്ങൾക്ക് മാത്രം നിയന്ത്രണമേർപ്പെടുത്തി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ വിഭാഗം വ്യാപാര സ്ഥാപനങ്ങളും തുറക്കുന്നതിന് അനുവാദം നൽകണമെന്ന് വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കുന്നതിന് സർക്കാർ ഇടപെടണമെന്നും, കുറഞ്ഞ പലിശ നിരക്കിൽ പരസ്പര ജാമ്യത്തിൽ വായ്പയും മറ്റ് സമ്പത്തിക ഉത്തേജന പാക്കേജുകളും അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വി.ഗോപിനാഥ് അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി പി.എം സുഗുണൻ, എം.എ. ഹമീദ് ഹാജി, പി. വിജയൻ, കെ.വി. ഉണ്ണിക്കൃഷ്ണൻ, കെ.പി. പ്രമോദ്, ഇ.സജീവൻ എന്നിവർ പ്രസംഗിച്ചു.