25.7 C
Iritty, IN
October 18, 2024
  • Home
  • Kelakam
  • ഐക്യരാഷ്ട്ര സമിതിയുടെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ (PPD) ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാമിൽ കുട്ടികളുമായി സംവദിച്ചു.
Kelakam

ഐക്യരാഷ്ട്ര സമിതിയുടെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ (PPD) ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാമിൽ കുട്ടികളുമായി സംവദിച്ചു.

അടയ്ക്കാത്തോട് സെന്റ്.ജോസഫ് സ് ഹൈസ്ക്കൂളും കേളകം വിബ്‌ജിയോർ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തിവരുന്ന ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാമിൽ ,ഐക്യരാഷ്ട സമിതിയുടെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടറും (PPD) വേൾഡ് പീസ് യൂണിവേഴ്സിറ്റിയുടെ പബ്ലിക് ഹെൽത്ത് ഡിപ്പാർട്ടുമെന്റ് തലവനുമായ പ്രൊഫ. ജോയി തോമസ് ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാമിൽ കുട്ടികളുമായി സംവദിച്ചു.വിവിധ രാഷ്ടങ്ങൾ സന്ദർശിച്ച അനുഭവങ്ങളും ഉയർന്ന മേഖലയിൽ എത്താനുള്ള പ്രചോദനവും ലക്ഷ്യം നേടാനുള്ള മാർഗ്ഗങ്ങളുമൊക്കെ കുട്ടി ളുടെ സംശയങ്ങൾക്കുള്ള ഉത്തരമായി അദ്ദേഹം പങ്കുവെച്ചു.
വിബ്ജിയോർ ഡയറക്ടർ ജെയിംസ് കെ.എ, ജോസ് സ്റ്റീഫൻ, ഷിൻസി തോമസ്,മേഘ തോമസ്, എന്നിവർ സംസാരിച്ചു.

വിവിധ മേഖലകളിൽ വിരാജിക്കുന്ന ദേശീയ, അന്തർദേശീയ രംഗത്തെ പ്രശസ്തരായ വ്യക്തികളാണ് ഓരോ ആഴ്ചയിലും ഈ പ്രോഗ്രാമിലൂടെ കുട്ടികളോട് സംവദിക്കുന്നത്. കുട്ടികളുടെ വ്യക്തിത്വ വികാസം, കരിയർ ഗൈഡൻസ് , PSC കോച്ചിംഗ് , IAS ഫൗണ്ടേഷൻ കോച്ചിംഗ് തുടങ്ങിയവയിലൂടെ കുട്ടികളുടെ സമഗ്ര വളർച്ചയും അതുവഴി അവരുടെ സുരക്ഷിത ഭാവിയും ലഷ്യമാക്കിയാണ് കേളകം വിബ്ജിയോർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്.

Related posts

പത്തു കുപ്പി വിദേശ മദ്യവുമായി ആറളം സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിൽ

Aswathi Kottiyoor

മണത്തണ- അമ്പായത്തോട് മലയോര ഹൈവേയില്‍ വാഹനാപകടങ്ങൾ കൂടുന്നു…

Aswathi Kottiyoor

സ്ഥാപക ദിനം ആചരിച്ചു

Aswathi Kottiyoor
WordPress Image Lightbox