24.3 C
Iritty, IN
October 4, 2023
  • Home
  • Kelakam
  • മണത്തണ- അമ്പായത്തോട് മലയോര ഹൈവേയില്‍ വാഹനാപകടങ്ങൾ കൂടുന്നു…
Kelakam

മണത്തണ- അമ്പായത്തോട് മലയോര ഹൈവേയില്‍ വാഹനാപകടങ്ങൾ കൂടുന്നു…

കേളകം:   മണത്തണ- അമ്പായത്തോട് മലയോര ഹൈവേയില്‍ കേളകം വില്ലേജ് ഓഫീസിനു സമീപം വാഹനാപകടങ്ങള്‍ കൂടുന്നു. റോഡ് നിര്‍മ്മാണത്തിലുണ്ടായ അപാകതയാണ് അപകടങ്ങള്‍ക്ക്  കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.മണത്തണ- അമ്പായത്തോട് മലയോര ഹൈവേ നിര്‍മ്മാണത്തിനു ശേഷം നിരവധി വലിയ അപകടങ്ങള്‍ നടന്നു എന്ന് മാത്രമല്ല വാഹനാപകടത്തില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സ്ഥലം കൂടിയാണ് വില്ലേജ് ഓഫീസിനു സമീപത്തെ ഈ റോഡ്. ഈ റോഡില്‍ പഴയ കലുങ്കില്‍ കൂടി പുതിയ റോഡ് നിര്‍മ്മിച്ചതോടെ ഈ വളവില്‍ റോഡിന് വീതി കുറവ് വന്നതാണെന്നും ഒരു വാഹനത്തിന് കഷ്ട്ടിച്ച് കടന്നു പോകാനെ സാധിക്കുകയുള്ളുവെന്നും വളവായതു കാരണം വേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യത കൂടുതലാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. പഴയ കലുങ്ക് മാറ്റി വീതി കൂടിയ കലുങ്ക് നിര്‍മ്മിക്കാനും വളവ് നിവര്‍ത്തി ലെവല്‍ റോഡ് നിര്‍മ്മിക്കണമെന്നും ആവിശ്യപ്പെട്ട് ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. റോഡിന് ഓവുചാലുകളും നടപ്പാതകളും ഇല്ലാത്തതും ഇവിടെ അപകടത്തിന് ആക്കം കൂട്ടുകയാണ്. വാഹന അപകട മരണവും പരിക്കേല്‍ക്കുന്നതും കേളകം വില്ലേജ് ഓഫിസിനു സമീപത്തെ റോഡില്‍ വര്‍ധിച്ചിട്ടും യാതൊരു നടപടിയും അധികാരികളുടെ ഭാഗത്ത് നിന്നുണ്ടായില്ല.

 

Related posts

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കവാത്ത് ഫോര്‍മേഷന്‍ ക്യാമ്പ് രണ്ടാം ഘട്ടം ആരംഭിച്ചു.*

കേളകത്തു തെരുവ് നായയെ വാള് കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു.

𝓐𝓷𝓾 𝓴 𝓳

ശാന്തിഗിരിയിൽ ദുരന്ത നിവാരണ കമ്മറ്റി രൂപീകരിച്ചു.

WordPress Image Lightbox