24.4 C
Iritty, IN
July 3, 2024
  • Home
  • Kerala
  • സെ​ൻ​ട്ര​ൽ വി​സ്ത നി​ർ​മാ​ണം തു​ട​രാ​മെ​ന്നു സു​പ്രീം ​കോ​ട​തി
Kerala

സെ​ൻ​ട്ര​ൽ വി​സ്ത നി​ർ​മാ​ണം തു​ട​രാ​മെ​ന്നു സു​പ്രീം ​കോ​ട​തി

സെ​ൻ​ട്ര​ൽ വി​സ്ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വെ​ക്ക​ണം എ​ന്നാ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി സു​പ്രീം​ കോ​ട​തി ത​ള്ളി. പ​ദ്ധ​തി നി​ർ​മാ​ണം നി​ർ​ത്തി​വയ്​ക്കേ​ണ്ടതി​ല്ലെ​ന്ന് ചൂ​ണ്ടിക്കാ​ട്ടി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി മേ​യ് 31ന് ​പു​റ​പ്പെ​ടു​വി​ച്ച വി​ധി​ക്കെ​തി​രേ ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് സു​പ്രീം​ കോ​ട​തി ത​ള്ളി​യ​ത്.

ജ​സ്റ്റീ​സു​മാ​രാ​യ എ.​എം ഖാ​ൻ​വി​ൽ​ക്ക​ർ, ദി​നേ​ശ് മ​ഹേ​ശ്വ​രി, അ​നി​രു​ദ്ധ ബോ​സ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ചിന്‍റേ​താ​ണ് ന​ട​പ​ടി. കോ​വി​ഡ് പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യ​ണ​മെ​ന്നാ​യി​രു​ന്നു ഹ​ർ​ജി​യി​ലെ ആ​വ​ശ്യം.

എ​ന്നാ​ൽ, ഡ​ൽ​ഹി​യി​ലെ മ​റ്റു നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു വി​ശ​ദ​മാ​യ പ​ഠ​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ടോ എ​ന്നാ​യി​രു​ന്നു സു​പ്രീം​ കോ​ട​തി​യു​ടെ ചോ​ദ്യം. എ​ന്ത് കൊ​ണ്ടാണ് ​ഈ ഒ​രു പ​ദ്ധ​തി മാ​ത്രം നി​ർ​ത്തി​വയ്ക്ക​ണ​മെ​ന്ന് ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും ജ​സ്റ്റീ​സ് ദി​നേ​ശ് മ​ഹേ​ശ്വ​രി ചോ​ദി​ച്ചു.

എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചു കൊ​ണ്ടാണ് ​സെ​ൻ​ട്ര​ൽ വി​സ്ത പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. പി​ന്നെ​ങ്ങ​നെ​യാ​ണ് പ​രീ​തി​യു​മാ​യി മു​ന്നോ​ട്ടു പോ​കാ​ൻ ക​ഴി​യു​ന്ന​തെ​ന്നാ​യി​രു​ന്നു ജ​സ്റ്റീ​സ് എ.​എം ഖാ​ൻ​വി​ൽ​ക്ക​റു​ടെ ചോ​ദ്യം.

Related posts

ജി.എസ്.ടി : 5 കോടിയ്ക്ക് മുകളിൽ വിറ്റുവരവുള്ളവർക്ക് ഓഗസ്റ്റ് മുതൽ ഇ-ഇൻവോയ്‌സിങ്

Aswathi Kottiyoor

അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ രണ്ട് പേര്‍ കെട്ടിടത്തില്‍ നിന്നും വീണു; ഒരു മരണം –

Aswathi Kottiyoor

സപ്ലിമെന്ററി അലോട്ട്‌മെന്റ് നാളെ മുതല്‍.

Aswathi Kottiyoor
WordPress Image Lightbox