കണ്ണൂർ: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ കോവിഡനന്തര ചികിത്സാ വാര്‍ഡ്, സിദ്ധരക്ഷാ ക്ലിനിക് കാഷ്വാലിറ്റി എന്നിവയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. പത്ത് കിടക്കകളാണ് പുനര്‍ജനി കോവിഡനന്തര ചികിത്സാ വാര്‍ഡില്‍ സജ്ജീകരിച്ചിരിക്കുന്നത്.
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായി അഞ്ച് വീതം കിടക്കകള്‍. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം കോവിഡ് രോഗവ്യാപനത്തെ ചെറുക്കുവാനും ലഘുവായ രോഗലക്ഷണങ്ങളുള്ള കോവിഡ് രോഗികളെ ചികിത്സിക്കുവാനുമായുള്ള സിദ്ധരക്ഷാ ക്ലിനിക്ക് വഴി പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനത്തിനുള്ള കഫസുര കുടിനീര് വിതരണം, രണ്ട് മുതല്‍ അഞ്ചുവരെ വരെ പ്രവര്‍ത്തിക്കുന്ന കാഷ്വാലിറ്റി വഴിയുള്ള മരുന്നുകളുടെ വിതരണം എന്നിവയുടെ പ്രവര്‍ത്തന ഉദ്ഘാടനവും പി.പി. ദിവ്യ നിര്‍വഹിച്ചു. ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ ഡോക്ടറുടെ സേവനം മാത്രമാണ് ഇതുവരെ കാഷ്വാലിറ്റിയില്‍ ലഭിച്ചിരുന്നത്.
previous post