24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • കോ​വി​ഡ് കേ​സു​ക​ള്‍ കൂ​ടി​യ വാ​ര്‍​ഡു​ക​ളി​ല്‍ പ്ര​ത്യേ​ക നി​യ​ന്ത്ര​ണം
kannur

കോ​വി​ഡ് കേ​സു​ക​ള്‍ കൂ​ടി​യ വാ​ര്‍​ഡു​ക​ളി​ല്‍ പ്ര​ത്യേ​ക നി​യ​ന്ത്ര​ണം

ക​ണ്ണൂ​ര്‍: സം​സ്ഥാ​ന​ത്തു ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണം ല​ഘൂ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത ഇ​ല്ലാ​താ​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളാ​ന്‍ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. ശ​രാ​ശ​രി ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് ( ടി​പി​ആ​ര്‍) എ​ട്ടി​ല്‍ കു​റ​വു​ള്ള ( എ ​വി​ഭാ​ഗം) ത​ദ്ദേ​ശ​സ്ഥാ​പ​ന പ​രി​ധി​യി​ലെ ഏ​തെ​ങ്കി​ലും വാ​ര്‍​ഡി​ല്‍ കോ​വി​ഡ് ആ​ക്ടീ​വ് കേ​സു​ക​ള്‍ കൂ​ടു​ത​ലാ​ണെ​ങ്കി​ല്‍ ആ ​പ്ര​ദേ​ശ​ത്തെ ബി ​വി​ഭാ​ഗ​മാ​യി ക​ണ​ക്കാ​ക്കി നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തും. ഇ​തി​നാ​യി ത​ദ്ദേ​ശ​സ്ഥാ​പ​ന വാ​ര്‍​ഡു​ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കും. ഇ​ത​നു​സ​രി​ച്ച് പ​ത്തി​ല്‍ കൂ​ടു​ത​ല്‍ കേ​സു​ക​ളു​ള്ള ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​നി​ലെ ഏ​ഴ് ഡി​വി​ഷ​നു​ക​ളി​ല്‍ ബി ​കാ​റ്റ​ഗ​റി​യി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തും. 9,17,38,39,42,43,45 എ​ന്നി​വ​യാ​ണ് ഈ ​ഡി​വി​ഷ​നു​ക​ള്‍. ഇ​വി​ടെ ജൂ​ണ്‍ 23 വ​രെ നി​യ​ന്ത്ര​ണ​മു​ണ്ടാ​വും.
നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​രു​ത്തു​മ്പോ​ഴും ജാ​ഗ്ര​ത കൈ​വി​ടാ​തി​രി​ക്കാ​നാ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് അ​റി​യി​ച്ചു. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി​നി​ര​ക്ക് എ​ട്ടു ശ​ത​മാ​നം വ​രെ​യു​ള്ള മേ​ഖ​ല​ക​ളി​ല്‍ എ​ല്ലാ ക​ട​ക​ളും രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കു​ന്നേ​രം ഏ​ഴു വ​രെ പ്ര​വ​ര്‍​ത്ത​നം അ​നു​വ​ദി​ക്കും. ഇ​വി​ടെ ജീ​വ​ന​ക്കാ​ര്‍ 50 ശ​ത​മാ​നം മാ​ത്ര​മാ​യി​രി​ക്ക​ണം. 50 ശ​ത​മാ​നം വ​രെ ജീ​വ​ന​ക്കാ​രെ ഉ​ള്‍​പ്പെ​ടു​ത്തി സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​വും അ​നു​വ​ദി​ക്കും. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് എ​ട്ടു മു​ത​ല്‍ 20 ശ​ത​മാ​നം വ​രെ ഉ​ള്ള ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ (ബി ​വി​ഭാ​ഗം) അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ ക​ട​ക​ള്‍ മാ​ത്രം രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കു​ന്നേ​രം ഏ​ഴു വ​രെ പ്ര​വ​ര്‍​ത്ത​നം അ​നു​വ​ദി​ക്കും. മ​റ്റു ക​ട​ക​ള്‍ തി​ങ്ക​ള്‍, ബു​ധ​ന്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കു​ന്നേ​രം ഏ​ഴു വ​രെ പ്ര​വ​ര്‍​ത്ത​നം അ​നു​വ​ദി​ക്കും. ജീ​വ​ന​ക്കാ​ര്‍ 50 ശ​ത​മാ​നം ആ​യി​രി​ക്ക​ണം.

Related posts

കി​ളിശ​ല്യം നെ​ൽക​ർ​ഷ​ക​ർ​ക്ക് ഭീ​ഷ​ണി

Aswathi Kottiyoor

തു​ട​ർ​പ​ഠ​ന​ത്തി​ന് അ​വ​സ​ര​മി​ല്ല; വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ക​ള​ക്‌​ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി

Aswathi Kottiyoor

ഒഴുക്കിൽപ്പെട്ട് കാണാതായ കർണ്ണാടക വനം വകുപ്പിലെ വാച്ചറുടെ മൃതദേഹം കണ്ടെത്തി .

Aswathi Kottiyoor
WordPress Image Lightbox