23.3 C
Iritty, IN
July 27, 2024
  • Home
  • Kelakam
  • ചാരായം കൈവശം വച്ചതിന് കേളകം സ്വദേശിക്ക് എതിരെ പേരാവൂർ എക്‌സൈസ് കേസ് എടുത്തു
Kelakam

ചാരായം കൈവശം വച്ചതിന് കേളകം സ്വദേശിക്ക് എതിരെ പേരാവൂർ എക്‌സൈസ് കേസ് എടുത്തു

മണത്തണ പേരാവൂർ മേഖലകളിൽ ചാരായം എത്തിച്ചു നൽകുന്ന സംഘത്തിലെ പ്രധാന കണ്ണി ചെട്ടിയാംപറമ്പ് വളയംചാൽ സ്വദേശി വരുത്തൻ @ രാജേഷ് കെ ടി ക്ക് എതിരെ ചാരായം കൈവശ വച്ച കുറ്റത്തിന് പേരാവൂർ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു. 4 ലിറ്റർ ചാരായമാണ് ഇയാളുടെ കൈവശം നിന്നും കണ്ടെടുത്തത്.

കേളകം കേന്ദ്രീകരിച്ചു ചാരായം കടത്തികൊണ്ടുവന്ന് സൂക്ഷിച്ചു കേളകം കൊട്ടിയൂർ മേഖലകളിൽ വില്പനയും വിതരണവും നടന്നു വരുന്നതായി പേരാവൂർ എക്‌സൈസിനും കണ്ണൂർ എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയ്ക്കും ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പേരാവൂർ എക്‌സൈസ് പാർട്ടി കേസ് രജിസ്റ്റർ ചെയ്തത്

എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എൻ പത്മരാജന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഐ ബി പ്രിവന്റീവ് ഓഫീസർ ഒ നിസാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സതീഷ് വി എൻ, സിനോജ് വി എക്സൈസ് ഡ്രൈവർ എം.ഉത്തമൻ എന്നിവർ പങ്കെടുത്തു.

Related posts

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റിന്റെ നേതൃത്വത്തില്‍ ധര്‍ണ സമരം നടത്തി.

Aswathi Kottiyoor

ക്ഷീര കര്‍ഷക ക്ഷേമനിധി അംഗത്വ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

Aswathi Kottiyoor

സ്കൗട്ട് ആൻഡ് ഗൈഡ്സ് പൾസ് ഓക്സി മീറ്ററുകൾ നൽകി …………….

Aswathi Kottiyoor
WordPress Image Lightbox