ചൊവാഴ്ച അർദ്ധരാത്രി പേരാവൂർ എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്ല്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പുഴയരികിൽ കഴിച്ചിട്ട നിലയിൽ 400 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു.
വെള്ളർവള്ളി അണക്കെട്ടിന് സമീപത്ത് ആൾപ്പാർപ്പില്ലാത്ത ഭാഗത്ത് പുഴയരികിൽ കനത്ത മഴയ്ക്കിടെ നടത്തിയ റെയ്ഡിലാണ് 200 ലിറ്ററിന്റെ രണ്ടു പ്ലാസ്റ്റിക് ബാരലുകളിലായി കുഴിച്ചിട്ട നിലയിൽ 400 ലിറ്റർ വാഷ് കണ്ടെത്തിയത്. രഹസ്യവിവരത്തെത്തുടർന്ന് അർദ്ധരാത്രിയാണ് എക്‌സൈസ് സംഘം റെയ്ഡ് നടത്തിയത്. ഈ മേഖലയിൽ നിന്ന് മുൻപും വാഷും വാറ്റുപകരണങ്ങളും പേരാവൂർ എക്സൈസ് സംഘം കണ്ടെത്തിയിരുന്നു. സംഭവത്തിൽ പ്രതികളെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യത്തിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ എം പി സജീവൻ , പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) ഇ സി ദിനേശൻ , സിഇഒമാരായ സി എം ജയിംസ്, കെ എ മജീദ്, കെ എ ഉണ്ണിക്കൃഷ്ണൻ , പി എസ് ശിവദാസൻ എന്നിവർ പങ്കെടുത്തു