24.2 C
Iritty, IN
October 6, 2024
  • Home
  • kakkayangad
  • പാലപ്പുഴ പെരുമ്പുന്ന ഭാഗങ്ങളിൽ കാട്ടാനകളുടെ ശല്യം രൂക്ഷമാകുന്നു.
kakkayangad

പാലപ്പുഴ പെരുമ്പുന്ന ഭാഗങ്ങളിൽ കാട്ടാനകളുടെ ശല്യം രൂക്ഷമാകുന്നു.

പാലപ്പുഴ : പാലപ്പുഴ പെരുമ്പുന്ന ഭാഗങ്ങളിൽ കാട്ടാനകളുടെ ശല്യം രൂക്ഷമാകുന്നു. ശനിയാഴ്ച രാത്രി പാലപ്പുഴ പുലിമുണ്ട ശ്രീധരൻ്റെ കൃഷിയിടത്തിൽ കാട്ടാനകൾ താണ്ഡവമാടി. കുലച്ച നാൽപതോളം വാഴകൾ, തെങ്ങുകൾ, കാമുക് എന്നിവ നശിപ്പിച്ചു. ആനകൾ വീടിന്റെ മുറ്റം വരെ എത്തി എന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ കനത്ത മഴയെ തുടർന്ന് കാട്ടാനകളെ എത്തിയത് പ്രദേശവാസികൾ അറിഞ്ഞില്ല. നേരം വെളുത്തപ്പോഴാണ് തന്റെകൃഷി ഇടം മുഴുവൻ കാട്ടാനകൾ നശിപ്പിച്ച വിവരം ശ്രീധരൻ അറിഞ്ഞത്. കാളികയം മുതൽ പെരുമ്പുന്ന വരെയുള്ള ഹാങ്ങിങ് ഫെൻസിങിന്റെ പണി നാട്ടുകാർ ത്വരിതഗതിയിൽ നടത്തിവരികയാണ്.

Related posts

വന്യമൃഗ ശല്യം ; കര്‍ഷക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മുഴക്കുന്ന് കൃഷിഭവന് മുന്നില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു

Aswathi Kottiyoor

സ്വർണ്ണക്കടത്ത് -ഗുണ്ടാസംഘങ്ങളുമായുള്ള സിപിഎം ബന്ധത്തിനെതിരെ ജനകീയ വിചാരണ സംഘടിപ്പിച്ചു

Aswathi Kottiyoor

വീട്ടുമുറ്റത്ത് കിണറിനു സമാനമായ രീതിയില്‍ ഗര്‍ത്തം കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox