കണ്ണൂർ: ഇന്ധനവിലക്കയറ്റത്തിൽ യുവജനസംഘടനകളുടെ നേതൃത്വത്തിൽ നാടെങ്ങും പ്രതിഷേധം. പെട്രോൾ, ഡീസൽ വിലവർധനയ്ക്കെതിരേ യൂത്ത് കോൺഗ്രസ് ടാക്സ് പേ ബാക്ക് സമരം നടത്തി. ഒരു ലിറ്റർ പെട്രോളിന് വരുന്ന തുകയുടെ കേന്ദ്ര -സംസ്ഥാന സർക്കാരിന്റെ നികുതിയായ 63 രൂപ ഓരോ ഉപഭോക്താവിനും തിരിച്ചുനൽകിയായിരുന്നു സമരം. കണ്ണൂരിൽ ടാക്സ് പേ ബേക്ക് സമര ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ് ഉദ്ഘാടനം ചെയ്തു. പ്രിനിൽ മതുക്കോത്ത്, എം.കെ.വരുൺ, അക്ഷയ് കോവിലകം, ഡിയോൺ തുടങ്ങിയവർ നേതൃത്വം നൽകി. പ്രീമിയം പെട്രോളിന് ലിറ്ററിന് നൂറ് രൂപയായതിനെതിരേ കെഎസ്യു കണ്ണൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൾടെക്സിലെ പെട്രോൾ പന്പിനു മുന്നിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിയും കൂട്ടരും ക്രിക്കറ്റ് കളിച്ച് പ്രതിഷേധിച്ചു.
ഇരിട്ടി: യൂത്ത് കോൺഗ്രസ് പായം മണ്ഡലം കമ്മിറ്റി മാടത്തിൽ കല്ലുമുട്ടി ഐഒസി പമ്പിൽ നടത്തിയ പ്രതിഷേധ പരിപാടി ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തോമസ് വർഗീസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പായം മണ്ഡലം പ്രസിഡന്റ് വി. ശ്രേയസ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് പായം മണ്ഡലം പ്രസിഡന്റ് റെയ്സ് കണിയാറക്കൽ, നിവിൽ മനുവേൽ, എ. അനീഷ് , കെ. റാഷിൻ, ഷമൽ വിജയൻ, അനീസ്, ശ്രീജിത്ത് പായം, സുജേഷ്, സ്വാലിഹ് മാടത്തിൽഎന്നിവർ നേതൃത്വം നൽകി.
യൂത്ത് കോൺഗ്രസ് ഇരിട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നരയമ്പാറ പെട്രോൾ പമ്പിൽ പ്രതിഷേധ സമരം നടത്തി.സമരം കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് എം.അജേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നിധിൻ നടുവനാട് അധ്യക്ഷത വഹിച്ചു.കെ.സുമേഷ്കുമാർ, ഷാനിദ് പുന്നാട്, എം.വി.സനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.
ഉളിക്കൽ : യൂത്ത് കോൺഗ്രസ് ഉളിക്കൽ മണ്ഡലം കമ്മിറ്റി നടത്തിയ സമരം ഡിസിസി ജനറൽ സെക്രട്ടറി ബെന്നി തോമസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ഉളിക്കൽ മണ്ഡലം പ്രസിഡന്റ് പ്രിൻസ് പി. ജോർജ് അധ്യക്ഷത വഹിച്ചു. ഉളിക്കൽ മണ്ഡലം ഭാരവാഹികളായ ജാക്സൺ തോലാനിക്കൽ, സുജിത് പ്രഭാകരൻ, ജോയൽ നെല്ലുവേലിൽ, റോബിൻ പൊയ്കയിൽ, രഞ്ജി അറബി, കെ.എസ്.യു ഉളിക്കൽ മണ്ഡലം പ്രസിഡന്റ് അബിൻ വടക്കേക്കര എന്നിവർ നേതൃത്വം നൽകി.
കീഴ്പള്ളി : ആറളം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറളം ടൗൺ, കീഴ്പള്ളി പെട്രോൾ പമ്പുകളുടെ മുന്നിൽ നടത്തിയ പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അയ്യൂബ് ആറളം നൗഫൽ,ജോജോ. അബ്ദുൽ ഖാദർ, നിഖിൽ, അമൽ മാത്യു,അലക്സ്, ജിതിൻ, രേഖ തുടങ്ങിയവർ നേതൃത്വം നൽകി.
കേളകം : യൂത്ത് കോൺഗ്രസ് കേളകത്ത് പെട്രോൾ പന്പിന് മുന്നിൽ ടാക്സ് പേ ബേക്ക് സമരം നടത്തി. കൊട്ടിയൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം പ്രസിഡന്റ് കെ.സി. ബ്രിജേഷ് അധ്യക്ഷത വഹിച്ചു . യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സോനു വലത്തുകാരൻ,.കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ബിജു ഒളാട്ട്പുറം, വൈസ് പ്രസിഡന്റ് ജിജോ അറക്കൽ. ആകാശ കാടായം , ടോണി എന്നിവർ പങ്കെടുത്തു.