24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • നെല്ലുള്‍പ്പെടെ ഭക്ഷ്യധാന്യങ്ങളുടെ താങ്ങുവില വര്‍ധിപ്പിക്കാന്‍ കേന്ദ്രം
Kerala

നെല്ലുള്‍പ്പെടെ ഭക്ഷ്യധാന്യങ്ങളുടെ താങ്ങുവില വര്‍ധിപ്പിക്കാന്‍ കേന്ദ്രം

രാജ്യത്ത് നെല്ലുള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങളുടെ താങ്ങുവില വര്‍ധിപ്പിക്കുവാന്‍ തീരുമാനവുമായി കേന്ദ്രം. ഇത് സംബന്ധിച്ച്‌ കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. നെല്ല് , എള്ള്, തുവരപ്പരിപ്പ്, ഉഴുന്ന് തുടങ്ങിയവയുടെയെല്ലാം താങ്ങുവില വര്‍ധിപ്പിച്ചിട്ടുണ്ട്. 72 രൂപ കൂട്ടി 1940 രൂപയായാണ് നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ചിരിക്കുന്നത്. അതായത്, കഴിഞ്ഞ വര്‍ഷത്തെ 1868 രൂപയില്‍ നിന്ന് ക്വിന്റലിന് 1949 രൂപയായി നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ചു.

മാത്രമല്ല, ഉഴുന്നിന്റെയും തുവരപരിപ്പിന്റെയും താങ്ങുവില ക്വിന്റലിന് 300 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. ധാന്യോത്പാദനത്തില്‍ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് പ്രത്യേക നയം രൂപീകരിച്ച്‌ നടപ്പാക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഭക്ഷ്യോല്‍പ്പന്നങ്ങളുടെ താങ്ങുവിലയുടെ കാര്യത്തില്‍ ആശങ്ക ആവശ്യമില്ലെന്നു അറിയിച്ച കേന്ദ്ര കൃഷി മന്ത്രി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം തുടരുന്ന കര്‍ഷകരുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്.

Related posts

സംരംഭക വര്‍ഷം: ഏഴ് മാസത്തിനുള്ളില്‍ 72091 സംരംഭങ്ങള്‍; 4512 കോടിയുടെ നിക്ഷേപം

Aswathi Kottiyoor

ഒരുമയുടെ സന്ദേശം ഉണർത്തി പയ്യാവൂർ ഊട്ടുത്സവം

Aswathi Kottiyoor

2613.38 കോ​ടി രൂ​പ​യു​ടെ 77 പ​ദ്ധ​തി​ക​ൾ​ക്കു​കൂ​ടി കി​ഫ്ബി​യു​ടെ അം​ഗീ​കാ​രം

Aswathi Kottiyoor
WordPress Image Lightbox