• Home
  • Thiruvanandapuram
  • വിദ്യർഥികൾക്ക്‌ ഡിജിറ്റൽ ക്ലാസുകൾ തുടരേണ്ട സാഹചര്യമാണ്‌ നിലവിലുള്ളത്‌: മന്ത്രി വി ശിവൻകുട്ടി ………
Thiruvanandapuram

വിദ്യർഥികൾക്ക്‌ ഡിജിറ്റൽ ക്ലാസുകൾ തുടരേണ്ട സാഹചര്യമാണ്‌ നിലവിലുള്ളത്‌: മന്ത്രി വി ശിവൻകുട്ടി ………

തിരുവനന്തപുരം: കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച ഡിജിറ്റൽ ക്ലാസുകൾ ഈ വർഷവും തുടരേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന്‌ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കേന്ദ്രീകൃത ക്ലാസ്സുകളും അതേ തുടർന്ന് അദ്ധ്യാപകർ നടത്തിയ തുടർപ്രവർത്തനങ്ങളും കുട്ടികളെ കർമ്മനിരതരായി വിദ്യാഭ്യാസ പരിസരത്ത് നിലനിർത്താൻ സഹായകരമായിട്ടുണ്ട്. സ്‌കൂളുകൾ തുറന്ന് സാധാരണഗതിയിലുള്ള അധ്യയനം നടത്തുവാൻ കഴിയാത്ത സാഹചര്യത്തിലാണ് ജൂൺ 1 മുതൽ ഇത്തരത്തിൽ ക്ലാസുകൾ ആരംഭിച്ചതെന്നും എം നൗഷാദിന്റെ സബ്‌മിഷന്‌ മറുപടിയായി മന്ത്രി പറഞ്ഞു.

ഡിജിറ്റൽ സങ്കേതങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് കൈറ്റ് വിക്‌ടേഴ്‌സിലൂടെ ഇപ്പോൾ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കു ഫസ്റ്റ് ബെൽ 2.0 ക്ലാസുകളുടെ കൃത്യമായ സമയം മുൻകൂട്ടി നിശ്ചയിച്ച് കൈറ്റിന്റെ വെബ്‌സൈറ്റിലൂടെയും വിവിധ മാധ്യമങ്ങളിലൂടെയും പ്രസിദ്ധീകരിക്കുന്നുണ്ട്. 8.30 മുതൽ വൈകുന്നേരം 4.30 വരെ ക്ലാസുകൾ സംപ്രേക്ഷണം ചെയ്ത് വരുന്നുണ്ട്.

പ്രീപ്രൈമറി മുതൽ 8-ാം ക്ലാസ് വരെ അരമണിക്കൂർ, 9-ാം ക്ലാസിൽ ഒരു മണിക്കൂർ, 10-ാം ക്ലാസിൽ ഒന്നര മണിക്കൂർ എന്ന രീതിയിലാണ് നിലവിൽ സംപ്രേഷണം ചെയ്യുന്നത്. ഓരോ ക്ലാസിലെയും കുട്ടികൾ പങ്കെടുക്കേണ്ട പരമാവധി സമയവും പ്രസ്തുത ഷെഡ്യൂളുകളിൽ വ്യക്തമാണ്. അതുകൊണ്ട് തന്നെ സമാന്തര വിദ്യാഭ്യാസ മേഖലയ്ക്കുൾപ്പെടെ പ്രസ്തുത ഷെഡ്യൂൾ പരിഗണിച്ച് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാവുന്നതാണ്.

Related posts

18-45 വയസ്സുകാർക്കുള്ള വാക്സിൻ നയം വിശദീകരിച്ച് മുഖ്യമന്ത്രി…..

Aswathi Kottiyoor

അഞ്ചുവര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ദാരിദ്ര്യം ഇല്ലാതാക്കും; ജീവിതനിലവാരം ഉയര്‍ത്തും-മുഖ്യമന്ത്രി………..

Aswathi Kottiyoor

റേഷൻ കാർഡ് അനർഹമായി കൈവശം വെച്ചവർ ഈ മാസം 30-നകം പൊതുവിഭാഗത്തിലേക്ക് മാറ്റിയില്ലെങ്കിൽ പിഴ…

Aswathi Kottiyoor
WordPress Image Lightbox