• Home
  • Thiruvanandapuram
  • അഞ്ചുവര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ദാരിദ്ര്യം ഇല്ലാതാക്കും; ജീവിതനിലവാരം ഉയര്‍ത്തും-മുഖ്യമന്ത്രി………..
Thiruvanandapuram

അഞ്ചുവര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ദാരിദ്ര്യം ഇല്ലാതാക്കും; ജീവിതനിലവാരം ഉയര്‍ത്തും-മുഖ്യമന്ത്രി………..

തിരുവനന്തപുരം: അടുത്ത അഞ്ചുവർഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്ര്യം എന്നത് ഉന്മൂലനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഗതിയായ ഓരോ വ്യക്തിയേയും ദാരിദ്ര്യത്തിൽകഴിയുന്ന ഓരോ കുടുംബത്തേയും കണ്ടെത്തി പ്രാദേശികവും ഗാർഹികവുമായ പദ്ധതികളിലൂടെ ദാരിദ്രരേഖയ്ക്ക് മുകളിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം എൽഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹിക മേഖലകകൾ ശക്തപ്പെടുത്തും.സാമൂഹ്യക്ഷേമം, സാമൂഹ്യനീതി, ലംഗനീതി, സ്ത്രീസുരക്ഷ എന്നിവയേയും കൂടുതൽ ശാക്തീകിരിക്കുന്നതിനുള്ള നടപടികളുണ്ടാകും. ഇവയെ സമ്പദ് ഘടനയുടെ ഉത്പാദന ശേഷം വർധിപ്പിക്കുന്നതിനുള്ള അടിസ്ഥാനമായി ഉപയോഗിക്കും. ശാസ്ത്രം, സാങ്കേതികവിദ്യ, നൂതന നൈപുണികൾ തുടങ്ങിയവയെ കൃത്യമായി പ്രയോജനെപ്പെടുത്തി, കൃഷി, അനുബന്ധ മേഖലകൽ,നൂതന വ്യവസായം, അടിസ്ഥാന സൗകര്യവികസനം, വരുമാന ഉത്പാദന സേവനങ്ങൾ എന്നിവയെ മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉന്നതവിദ്യാഭ്യാസത്തെ നവീകരിക്കാനും വളർത്താനം പ്രത്യേക നയം രൂപപ്പെടുത്തും. അതിലൂടെ കേരളത്തിലെ യുവാക്കൾക്ക് ആധുനിക സമ്പദ്ഘടനയിൽ ലഭ്യമായ ഏറ്റവും മികച്ച തൊഴിലുകൾസൃഷ്ടിക്കും. അഞ്ചു വർഷം കൊണ്ട് ആധുനികവും ഉയർന്ന തൊഴിൽ ശേഷി ഉള്ളതുമായ ഉത്പാദനപരമായ സമ്പദ്ഘടന സൃഷ്ടിക്കും.

അടുത്ത 25 വർഷംകൊണ്ട് കേരളത്തിന്റെ ജീവിത നിലവാരം അന്താരാഷ്ട്രതലത്തിൽ വികസിത രാഷ്ട്രങ്ങൾക്ക് സമാനമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. നാടിന്റെ വികസനമെന്ന ലക്ഷ്യം പൂർത്തീകരിക്കുന്നത് ഏറ്റവും അടിത്തട്ടിൽ കഴിയുന്ന ജനവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിലൂടെയാണ്. തൊഴിലവസരങ്ങൾ കൂടുതൽ ഉറപ്പുവരുത്തുന്നതിന് ഊന്നൽ നൽകും.
ഒരാളേയും ഒഴിച്ചുനിർത്താത്ത വികസന കാഴ്ച്ചപാടാണ് ഉയർത്തിപ്പിടിക്കുക. കാർഷിക മേഖലയിൽ ഉത്പാദന ക്ഷമത, ലാഭസാധ്യത, സുസ്ഥിരത എന്ന മുദ്രാവാക്യം നടപ്പിലാക്കും. ഓരോ വിളയുടേയും ഉത്പാദനം വർധിപ്പിക്കുന്നതിന് ലക്ഷ്യം നിശ്ചയിക്കും.അഞ്ചു വർഷംകൊണ്ട് നെല്ലിന്റേയും പച്ചക്കറികളുടേയും ഉത്പാദനം ഇരട്ടിപ്പിക്കാനുള്ള ശേഷി നമുക്കുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related posts

ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും ആർ.ബി.ഐയുടെ നിർദേശം…..

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ബാലവേല വിരുദ്ധ ദിനം ആചരിച്ചു*

Aswathi Kottiyoor

സംസ്ഥാനത്ത് സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്നു; പവന്റെ വില 240 രൂപ കൂടി 36,880 രൂപയായി…

Aswathi Kottiyoor
WordPress Image Lightbox