23.3 C
Iritty, IN
July 27, 2024
  • Home
  • Thiruvanandapuram
  • റേഷൻ കാർഡ് അനർഹമായി കൈവശം വെച്ചവർ ഈ മാസം 30-നകം പൊതുവിഭാഗത്തിലേക്ക് മാറ്റിയില്ലെങ്കിൽ പിഴ…
Thiruvanandapuram

റേഷൻ കാർഡ് അനർഹമായി കൈവശം വെച്ചവർ ഈ മാസം 30-നകം പൊതുവിഭാഗത്തിലേക്ക് മാറ്റിയില്ലെങ്കിൽ പിഴ…

റേഷൻ കാർഡ് അനർഹമായി കൈവശം വെച്ചവർ ഈ മാസം 30-നകം പൊതുവിഭാഗത്തിലേക്ക് മാറ്റിയില്ലെങ്കിൽ പിഴ.

റേഷൻ കാർഡ് അറിയിപ്പ്.

1) ഒരു കുടുംബത്തിൽ ആരുടെയെങ്കിൽ പേരിൽ നാലു ചക്ര വാഹനം ഉണ്ടെങ്കിൽ
(എക ഉപജീവനമാർഗമായ ടാക്സി ഒഴികെ)

2) ഒരു കുടുംബത്തിന് മൊത്തം ഒരേക്കറിൽ അധികം ഭൂമി ഉണ്ടെങ്കിൽ

3) ഒരു കുടുംബത്തിന് മൊത്തം
₹ 25000/- മസവരുമാനമുണ്ടെങ്കിൽ

4) ഒരു കുടുംബത്തിൽ ആരുടെയെങ്കിലും പേരിൽ 1000 സ്‌ക്വയർ ഫീറ്റിൽ കവിഞ്ഞ വീടുണ്ടെങ്കിൽ

മുകളിലെ നാല് മാനദണ്ഡങ്ങളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾക്ക് ഉണ്ടെങ്കിൽ നിങ്ങൾ AAY(മഞ്ഞ), മുൻഗണന(പിങ്ക്),
നിറത്തിലുള്ള റേഷൻ കാർഡുകൾക്ക് അർഹനല്ല.

മുകളിലെ നാല് മാനദണ്ഡങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണം ഉള്ളവർ പൊതുവിഭാഗം സബ്സിഡി(നീല)
റേഷൻ കാർഡിന് അർഹരല്ല.

ഒരു കുടുംബത്തിൽ ആരെങ്കിലും ഒരാൾ സർക്കാർ ജോലി ഉള്ളവരോ ഇൻകം ടാക്സ് അടക്കണ്ടവരോ ആണെങ്കിൽ ആ കുടുംബം മഞ്ഞ,പിങ്ക്,നീല എന്നീ കാർഡുകൾക്ക് അർഹനല്ല.

അനർഹമായി മഞ്ഞ,പിങ്ക്,നീല
റേഷൻ കാർഡുകൾ കൈവശം വെച് വരുന്നവർ നിർബന്ധമായും ആ വിവരം സ്വമേധയാ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസറെ അറിയിച്ച് കാർഡ് മാറ്റി എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

30/06/2021-നകം അപ്രകാരം ചെയ്തിട്ടില്ല എങ്കിൽ അനർഹമായി വാങ്ങിയ മുഴുവൻ റേഷൻ സാധങ്ങളുടെയും കമ്പോള വിലയും കനത്ത പിഴയും കാർഡുടമയിൽ നിന്നും ഈടാക്കുന്നതാണ്.

Related posts

കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളിൽ യെല്ലോ അലർട്ട്…

Aswathi Kottiyoor

മഴയുടെ ശക്തി കുറയുന്നു; റെഡ് അലര്‍ട്ട് മൂന്ന് ജില്ലകളിൽ മാത്രം, എട്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്.*

Aswathi Kottiyoor

കേരളത്തിൽ 14% വരെ അധിക ചൂട്.*

WordPress Image Lightbox