24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • കൂടുതൽ സർവിസുകളുമായി കെ.എസ്​.ആർ.ടി.സി
kannur

കൂടുതൽ സർവിസുകളുമായി കെ.എസ്​.ആർ.ടി.സി

കണ്ണൂർ: ജില്ലയിൽ കെ.എസ്​.ആർ.ടി.സി കൂടുതൽ പ്രത്യേക സർവിസുകൾ നടത്തും. തിങ്കളാഴ്​ച മുതൽ സർക്കാർ ഓഫിസുകളിൽ കൂടുതൽ ജീവനക്കാർ എത്തുന്ന സാഹചര്യത്തിൽ ഇവർക്കായുള്ള സർവിസുകളുടെ എണ്ണവും വർധിപ്പിക്കും. ജൂൺ ഒന്നുമുതൽ കൂത്തുപറമ്പ് -കണ്ണൂർ, ഇരിട്ടി- മട്ടന്നൂർ -കണ്ണൂർ, പയ്യാവൂർ, ശ്രീകണ്​ഠപുരം, തളിപ്പറമ്പ്​ റൂട്ടുകളിലാണ്​ അധിക സർവിസ് തുടങ്ങിയത്​. തിങ്കളാഴ്​ച തളിപ്പറമ്പ്​, പഴയങ്ങാടി വഴി പയ്യന്നൂരിലേക്ക്​ സർവിസ്​ നടത്തും. ഇതുവരെ പയ്യന്നൂർ ഡി​പ്പോയിൽനിന്ന്​ കണ്ണൂരിലേക്കാണ്​ ബസ്​ സർവിസ്​ ഉണ്ടായത്​. തലശ്ശേരിയിൽനിന്ന്​ കണ്ണൂർ വഴി വടകരയിലേക്കും സർവിസ്​ നടത്താൻ കെ.എസ്​.ആർ.ടി.സി ആലോചിക്കുന്നുണ്ട്​. ​േലാക്​ഡൗണിനെ ത​ുടർന്ന്​ നാലു ബസുകൾ മാത്രമാണ്​ ഇതുവരെ ഓടിയത്​. സർക്കാർ ജീവനക്കാർക്കായി തിങ്കളാഴ്​ച മുതൽ ഇരിട്ടി, കൂത്തുപറമ്പ്​, തലശ്ശേരി ഭാഗങ്ങളിലേക്ക്​ കൂടുതൽ ബസുകൾ സർവിസ്​ നടത്തും.

Related posts

അതിഥി തൊഴിലാളികളെ പിടിച്ചു നിർത്താൻ കേരളത്തിന്റെ ശ്രമം……….

Aswathi Kottiyoor

ഇന്ന്എൽ.ഐ.സി. ജീവനക്കാരുടെപണിമുടക്ക്…………

Aswathi Kottiyoor

കൂടുതൽ സ്കൂളുകളിൽ ജലലാബുകൾ; ഒ​രു​ങ്ങു​ന്ന​ത് 20 ലാ​ബു​ക​ള്‍ കൂ​ടി

Aswathi Kottiyoor
WordPress Image Lightbox