കണ്ണൂർ: എൽ.ഐ.സി. ജീവനക്കാരും ഓഫീസർമാരും വ്യാഴാഴ്ച ദേശവ്യാപകമായി പണിമുടക്കും. എൽ.ഐ.സി.യുടെ ഓഹരിവില്പനയ്ക്കുള്ള തീരുമാനം പിൻവലിക്കുക, ഇൻഷുറൻസിലെ വിദേശനിക്ഷേപ പരിധിവർധന ഉപേക്ഷിക്കുക, കാലഹരണപ്പെട്ട വേതനക്കരാർ പുതുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഓൾ ഇന്ത്യാ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ, നാഷണൽ ഫെഡറേഷൻ ഓഫ് ഇൻഷുറൻസ് ഫീൽഡ് വർക്കേഴ്സ് ഓഫ് ഇന്ത്യ, എൽ.ഐ.സി. ക്ലാസ് വൺ ഓഫീസേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ സംയുക്ത സമിതിയാണ് പണിമുടക്കിന് ആഹ്വാനം നൽകിയിട്ടുള്ളത്. എൽ.ഐ.സി.യുടെ മുഴുവൻ ഓഫീസുകളുടെയും പ്രവർത്തനം സ്തംഭിക്കും.പ ണിമുടക്കുന്ന ജീവനക്കാർ ഓഫീസുകൾക്കുമുന്നിൽ ധർണ നടത്തും.