23.6 C
Iritty, IN
July 6, 2024
  • Home
  • Kottiyoor
  • ആചാരപ്പെരുമയോടെ കൊട്ടിയൂരിൽ ഇളനീരാട്ടം നടത്തി
Kottiyoor

ആചാരപ്പെരുമയോടെ കൊട്ടിയൂരിൽ ഇളനീരാട്ടം നടത്തി

ദൈവം വരവ് കഴിഞ്ഞു കൊട്ടിയൂരുപ്പന് ഇളനീരാട്ടം നടത്തി. പാരമ്പര്യ അവകാശികളായ തണ്ടയാൻമാർ അക്കരെ കൊട്ടിയൂരിൽ സമർപ്പിച്ച ഇളനീരുകൾ ഇന്നലെ രാവിലെ മുഖം ചെത്തി മണിത്തറയിൽ കൂട്ടി. ഉച്ചയ്ക്ക് അഷ്ടമി ആരാധന നടത്തി. ശീവേലിക്കു ശേഷം ഭണ്ഡാര അറയ്ക്ക് മുൻപിൽ നടക്കുന്ന അഷ്ടമി ആരാധനയിൽ പന്തീരടി കാമ്പ്രം സ്ഥാനികൻ സോജൻലാൽ ശർമ കാർമികനായിരുന്നു.
തെയ്യംപാടി പ്രകാശൻ നമ്പ്യാരുടെ നന്തുണി വാദനത്തിനൊപ്പമാണു കർമങ്ങൾ നടത്തിയത്. രാത്രി അത്താഴ പൂജയ്ക്കു ശേഷം ദൈവം വരവ് നടത്തി. കൊട്ടേരിക്കാവ് മുത്തപ്പന്റെ എഴുന്നള്ളത്ത് അതിവേഗം ആയിരുന്നു. ഇതോടൊപ്പം കോവിലകം കയ്യാല തീണ്ടുകയെന്ന ചടങ്ങും നടത്തി. കിരാതമൂർത്തി വേഷത്തിൽ പുറങ്കലയൻ എത്തുമ്പോൾ പാലക്കീഴിൽ നിന്നും ദൈവത്തിനൊപ്പം എത്തിയ ഒറ്റപ്പിലാനും സംഘവുമാണു കോവിലകം കയ്യാല തീണ്ടിയത്.
ദൈവം മടങ്ങിയ ഉടൻ ഇളനീരാട്ടം ആരംഭിച്ചു. ഇന്നലെ രാവിലെ കൈക്കോളൻ സ്ഥാനികന്റെ നേതൃത്വത്തിൽ ഇളനീരുകൾ ചെത്തി മണിത്തറയിൽ സൂക്ഷിച്ചു. രാത്രിയാണ് ഇളനീരാട്ടം നടത്തിയത്. അഷ്ടമി നാളായതിനാൽ പൊന്നിൻ ശീവേലിയും നടത്തി.

Related posts

*മലയോര മേഖലയിൽ പൂച്ചപ്പുലി ആക്രമണം; വളർത്തു മൃഗങ്ങൾ നിരന്തരം കൊല്ലപ്പെടുന്നു*

Aswathi Kottiyoor

വാര്‍ഷിക പൊതുയോഗം

Aswathi Kottiyoor

കൊട്ടിയൂരിലേക്ക് വൻ ഭക്ത ജന പ്രവാഹം

Aswathi Kottiyoor
WordPress Image Lightbox