30 C
Iritty, IN
October 2, 2024
  • Home
  • Kerala
  • ഒക്ടോബർ 2 മുതൽ സർക്കാർ സേവനങ്ങൾ ഓൺലൈനിൽ; പൊതു ഇടങ്ങളിൽ സൗജന്യ വൈഫൈ; നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന പരാമര്‍ശങ്ങള്‍
Kerala

ഒക്ടോബർ 2 മുതൽ സർക്കാർ സേവനങ്ങൾ ഓൺലൈനിൽ; പൊതു ഇടങ്ങളിൽ സൗജന്യ വൈഫൈ; നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന പരാമര്‍ശങ്ങള്‍

ഒക്ടോബർ 2 മുതൽ സർക്കാർ സേവനങ്ങൾ ഓൺലൈനിൽ വരുമെന്ന് നയപ്രഖ്യാപനത്തിൽ ​ഗവർണർ. പൊതു ഇടങ്ങളിൽ സൗജന്യ വൈഫൈ ലഭ്യമാക്കും. പാവപ്പെട്ടവർക്ക് അതിവേഗ ഇൻ്റർനെറ്റ് സൗജന്യമാക്കുമെന്നും അറിയിച്ചു.

പ്രഖ്യാപനങ്ങൾ-

കേരള ബാങ്കിൻ്റെ സേവന പരിധിയിൽ മലപ്പുറവും ഉൾപ്പെടുത്തും. ആധുനിക ബാങ്കുകളുടെ സൗകര്യങ്ങളെല്ലാം കേരള ബാങ്കിൽ നടപ്പാക്കും
കോ ഓപ് മാർട്ട് എന്ന പേരിൽ ഇ മാർട്ട് അവതരിപ്പിക്കും
എസ് സി / എസ് ടി വിഭാഗങ്ങൾക്ക് കൂടുതൽ തൊഴിൽ അവസരം നൽകും
ശബരിമല ഇടത്താവളം പദ്ധതി അതി വേഗം പൂർത്തിയാക്കും
റൂറൽ ആർട്ട് ഹബ് എന്ന പേരിൽ 14 കരകൗശല വില്ലേജുകൾ തുടങ്ങും
കേരള സാംസ്കാരിക മ്യൂസിയം തുടങ്ങും
റൂറൽ ആർട്ട് ആൻറ് ക്രാഫ്റ്റ് ഹബ്ബുകളാക്കി റൂറൽ ആർട്ട് ഹബിനെ വികസിപ്പിക്കും
ഐടി മിഷനെ ഡാറ്റാഹബ്ബാക്കി മാറ്റും
കെ ഫോൺ വഴി സർക്കാർ സ്ഥാപനങ്ങളെ ബന്ധിപ്പിക്കും
കാലാവസ്ഥാ വ്യതിയാനം അതിജീവിക്കുന്ന മാതൃകാ കൃഷിക്ക് മൺറോതുരുത്തിൽ തുടങ്ങും
സപ്ളൈക്കോയുടെ ഹോം ഡെലിവറി കൂടുതൽ സ്ഥലങ്ങളിലേക്ക്
നഗരങ്ങളിൽ നഗര വനം പദ്ധതി
96 തൂശനില മിനി കഫേകൾ ഇക്കൊല്ലം നടപ്പില്ലാക്കും

Related posts

എലിസബത്ത് രാജ്ഞിയുടെ മൃതദേഹം സ്കോട്ട്‌ലന്‍ഡിൽ

Aswathi Kottiyoor

പുതിയ ഇളവുകൾ ഇന്നുമുതൽ ; ശനി, ഞായർ ലോക്ക്‌ഡൗൺ തുടരും , ശനിയാഴ്‌ച ബാങ്ക്‌ പ്രവർത്തിക്കില്ല.

Aswathi Kottiyoor

വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണ പരിപാടിക്ക് 126 കോടി അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox