കണ്ണൂര്‍: വണ്‍ ഇന്ത്യ വണ്‍ പെന്ഷന് മൂവ്മെന്റ് ഇന്ന് അവകാശ സംരംക്ഷണ ദിനമായി ആചരിക്കും. അറുപതു വയസു കഴിഞ്ഞ മുഴുവന്‍ ആളുകള്‍ക്കും 10,000 രൂപ പെന്ഷന് അനുവദിക്കുക, മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്റെ എണ്ണം അഞ്ചായി പരിമിതപ്പെടുത്തുക, പേഴ്സണല്‍ സ്റ്റാഫിലേക്ക് യോഗ്യത ഉള്ളവരെ വിവിധ വകുപ്പുകളില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ നിയമിക്കുക, പെട്രോളിയം ഉത്പന്നങ്ങളുടെ വില നിയന്ത്രിക്കുന്നതിന് നികുതി ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുന്നതിന് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുക, കോവിഡ് പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിലുള്ള വിവേചനം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി കേരള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്ന ഇന്ന് വണ്‍ ഇന്ത്യ വണ്‍ പെന്ഷന് മൂവ്മെന്റ് പ്രവര്‍ത്തകരുടെ വീടുകളില്‍ അവകാശ സംരക്ഷണദിനം ആചരിക്കും. ഒഐഒപി പേരാവൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റും കേളകം പഞ്ചായത്ത് പ്രസിഡന്റുമായ ജോര്‍ജ് ചെമ്മനാടന്റെ ആകസ്മിക നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.