24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • ലോക്ക്ഡൗണിൽനിന്ന് ക്ഷീര ഉൽപ്പന്ന വിതരണ മേഖലയെ ഒഴിവാക്കണം……….
kannur

ലോക്ക്ഡൗണിൽനിന്ന് ക്ഷീര ഉൽപ്പന്ന വിതരണ മേഖലയെ ഒഴിവാക്കണം……….

ക്ഷീര മേഖലയെ (പാൽസംഭരണം,
വിപണനം) ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽനിന്ന്
ഒഴിവാക്കണമെന്ന് മിൽമ ചെയർമാൻ പി.എ. ബാലൻ
മുഖ്യമന്ത്രിയോടും ചീഫ് സെക്രട്ടറിയോടും ആവശ്യപ്പെട്ടു. എട്ടു ലക്ഷത്തോളം ക്ഷീരകർഷകരിൽനിന്നു മൂന്ന് മേഖല യൂണിയനുകൾ വഴി മിൽമ പ്രതിദിനം 16 ലക്ഷത്തിലധികം ലിറ്റർ പാൽ സംഭരിക്കുന്നുണ്ട്. വിൽപ്പനശാലകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ വിൽപ്പന കുറഞ്ഞതോടെ പ്രതിദിനം നാല് ലക്ഷത്തിലധികം ലിറ്റർ പാൽ അധികമാണ്. ഇത്രയും പാൽ അന്യസംസ്ഥാനങ്ങളിലെ പാൽപ്പൊടി ഫാക്ടറികളിൽ ദിവസേന അയച്ച് ഭാരിച്ച നഷ്ടം സഹിച്ചും പാൽപ്പൊടിയാക്കുകയാണ്. എന്നാൽ തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങൾ വന്നതോടെ ഇതിനും തടസം നേരിടുന്നു. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽനിന്ന് ക്ഷീരമേഖലയെ ഒഴിവാക്കിയില്ലെങ്കിൽ പാൽ സംഭരിക്കാനാകാതെ വരും. ഇത് കർഷകരെയും ദുരിതത്തിലാക്കും. അധികം സംഭരിക്കുന്ന പാൽ പൊടിയാക്കാൻ മേഖലാ യൂണിയനുകൾക്ക് വരുന്ന അധിക ചെലവ് സർക്കാർ വഹിക്കണമെന്നും മിൽമയിലെയും ക്ഷീര സംഘങ്ങളിലെയും മുഴുവൻ ജീവനക്കാർക്കും കോവിഡ് വാക്സിനേഷനിൽ മുൻഗണന നൽകണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു.

Related posts

ജി​ല്ല​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കാ​നൊ​രു​ങ്ങി ജി​ല്ലാ ഭ​ര​ണ​കൂ​ടം.

Aswathi Kottiyoor

നാട്ടുമാങ്ങകളുടെ ഔഷധമൂല്യം കണ്ടെത്താൻ രാസഘടനാ പരിശോധന………..

ഒ​രു​വ​ർ​ഷ​ത്തെ ലോ​ക്​​ഡൗ​ണി​ന്​ ശേ​ഷം ആ​ദ്യ അ​ൺ റി​സ​ർ​വ്​​ഡ്​ ട്രെ​യി​നാ​യ ഷൊ​ർ​ണൂ​ർ-​ക​ണ്ണൂ​ർ-​ഷൊ​ർ​ണൂ​ർ മെ​മു ജി​ല്ല​യി​ലെ​ത്തി.

Aswathi Kottiyoor
WordPress Image Lightbox