പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു മരിച്ചു. എറണാകുളം കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്റിനു സമീപമാണ് സംഭവം. പാലക്കാട് സ്വദേശി രഞ്ജിത്ത് ആണ് വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് മരിച്ചത്.
ലഹരിമരുന്നു പിടികൂടിയതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനിടെ പോലീസിന്റെ കൈയ്യിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച രഞ്ജിത്ത് കെട്ടിടത്തിനു മുകളിൽ നിന്നും താഴേക്ക് ചാടുകയും അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിലേക്ക് വലിഞ്ഞു കയറുകയുമായിരുന്നു. താഴെയിറങ്ങാൻ പൊലീസ് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ഇയാൾ വൈദ്യുതി ലൈനിലേക്ക് കിടക്കുകയായിരുന്നു.