25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • ജില്ലാ ആശുപത്രിയിൽ പ്രത്യേക ഹെൽപ്പ്‌ ഡെസ്‌ക്‌…….
kannur

ജില്ലാ ആശുപത്രിയിൽ പ്രത്യേക ഹെൽപ്പ്‌ ഡെസ്‌ക്‌…….

കണ്ണൂർ:ജില്ലാ ആശുപത്രിയിൽ കോവിഡ്‌ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സഹായം ലഭ്യമാക്കുന്നതിന്‌ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്‌ ഡെസ്‌ക്‌ ആരംഭിക്കും. ശനിയാഴ്‌ച പകൽ 11.30 മുതൽ ഇതിന്റെ സേവനം ലഭിക്കും. ഐആർപിസി സഹായത്തോടെ കോവിഡ്‌ രോഗികൾക്കായുള്ള ആംബുലൻസ്‌ അടക്കമുള്ള വാഹനസൗകര്യവും സജ്ജമാണെന്ന്‌ പ്രസിഡന്റ്‌ പി പി ദിവ്യ അറിയിച്ചു.
ഹെൽപ്പ് ലൈൻ നമ്പർ: 9400382555.
രോഗികൾക്ക്‌ പുറമെനിന്നുചെയ്യേണ്ട ബ്ലഡ്‌ ടെസ്‌റ്റും ആവശ്യമായ മറ്റു സസഹായങ്ങളും റഫറൽ രോഗികൾക്ക്‌ ആംബുലൻസ്‌, ഐസിയു, വെന്റിലേറ്റർ സംവിധാനം എന്നിവ കണ്ടെത്തി കൃത്യമായ വിവരങ്ങളും സഹായങ്ങളും നൽകൽ, മരിച്ച രോഗികളെ മോർച്ചറിയിലേക്കും മോർച്ചറിയിൽനിന്ന്‌ വാഹനത്തിലേക്കും മാറ്റാനും സംസ്‌കാരം ഉൾപ്പെടെ നടത്തുന്നതിനുമുള്ള സഹായം, ഡിസ്‌ച്ചാർജ്‌ ചെയ്യുന്ന രോഗികൾക്ക്‌ ആവശ്യമായ വാഹന സൗകര്യം, അടിയന്തര ആവശ്യം വരുന്നവർക്ക്‌ രക്തം ലഭ്യമാക്കൽ, പുറമെനിന്നുള്ള മരുന്നുകളും ആവശ്യമായ ഉപകരണങ്ങളും എത്തിക്കൽ, ജില്ലയിലെ മുഴുവൻ ആശുപത്രികളും ജില്ലക്കുപുറത്തുള്ള പ്രധാന ആശുപത്രികളുമായുള്ള ഏകോപനം തുടങ്ങിയ സേവനങ്ങൾ ഹെൽപ്പ്‌ഡെസ്‌ക്കിൽനിന്ന്‌ ലഭിക്കും.

Related posts

മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി ഇ​ന്ന് ജില്ലയിൽ

Aswathi Kottiyoor

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം കർക്കശമാക്കും; കളക്ടർ …………

Aswathi Kottiyoor

*ജില്ലയില്‍ 563 പേര്‍ക്ക് കൂടി കൊവിഡ്; 545 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ*

Aswathi Kottiyoor
WordPress Image Lightbox