കൊട്ടിയൂര്‍: നീണ്ടുനോക്കി ടൗണിലെ ഗ്രീന്‍വാലി മൊബൈല്‍ ഷോപ്പിലെ മോഷണവുമായി ബന്ധപ്പെട്ട് ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. മൊബൈല്‍ ഷോപ്പിന്റെ മുകളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഫോണുകളുടെ ഒഴിഞ്ഞ കവറുകളുടെ മണം പിടിച്ച ശേഷം പോലീസ് നായ ബാവലിപ്പുഴയുടെ സമീപം വരെ എത്തി. മൊബൈല്‍ ഷോപ്പിന് സമീപത്തെ സിസിടിവി പരിശോധിച്ചതില്‍ രണ്ടുപേരാണ് മോഷണം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. നീണ്ടുനോക്കി സ്വദേശി ലാലു ഏബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ ഷോപ്പില്‍ നിന്ന് 2000 രൂപ വില വരുന്ന അഞ്ചിലധികം മൊബൈല്‍ ഫോണുകളും മെമ്മറി കാര്‍ഡുകളും പെന്‍ഡ്രൈവുകളും 5000 രൂപയുമാണ് മോഷണം പോയത്.
കണ്ണൂരില്‍ നിന്ന് എത്തിയ ട്രാക് ഡോഗ് ഹണ്ടര്‍ , ഡോഗ് സ്ക്വാഡ് എഎസ്ഐ പി.വി. ബാബുരാജ്, പി.പി. ശ്യാംമോഹന്, കേളകം എസ്ഐ വിജയന്,എഎസ്ഐ സുനില്‍ വളയങ്ങാടന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്
previous post