24.4 C
Iritty, IN
November 30, 2023
  • Home
  • Kottiyoor
  • ഡോ​ഗ് സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി
Kottiyoor

ഡോ​ഗ് സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി

കൊ​ട്ടി​യൂ​ര്‍: നീ​ണ്ടു​നോ​ക്കി ടൗ​ണി​ലെ ഗ്രീ​ന്‍​വാ​ലി മൊ​ബൈ​ല്‍ ഷോ​പ്പി​ലെ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡോ​ഗ് സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി. മൊ​ബൈ​ല്‍ ഷോ​പ്പി​ന്‍റെ മു​ക​ളി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ഫോ​ണു​ക​ളു​ടെ ഒ​ഴി​ഞ്ഞ ക​വ​റു​ക​ളു​ടെ മ​ണം പി​ടി​ച്ച ശേ​ഷം പോ​ലീ​സ് നാ​യ ബാ​വ​ലി​പ്പു​ഴ​യു​ടെ സ​മീ​പം വ​രെ എ​ത്തി. മൊ​ബൈ​ല്‍ ഷോ​പ്പി​ന് സ​മീ​പ​ത്തെ സി​സി​ടി​വി പ​രി​ശോ​ധി​ച്ച​തി​ല്‍ ര​ണ്ടു​പേ​രാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. നീ​ണ്ടു​നോ​ക്കി സ്വ​ദേ​ശി ലാ​ലു ഏ​ബ്ര​ഹാ​മി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മൊ​ബൈ​ല്‍ ഷോ​പ്പി​ല്‍ നി​ന്ന് 2000 രൂ​പ വി​ല വ​രു​ന്ന അ​ഞ്ചി​ല​ധി​കം മൊ​ബൈ​ല്‍ ഫോ​ണു​ക​ളും മെ​മ്മ​റി കാ​ര്‍​ഡു​ക​ളും പെ​ന്‍​ഡ്രൈ​വു​ക​ളും 5000 രൂ​പ​യു​മാ​ണ് മോ​ഷ​ണം പോ​യ​ത്.
ക​ണ്ണൂ​രി​ല്‍ നി​ന്ന് എ​ത്തി​യ ട്രാ​ക് ഡോ​ഗ് ഹ​ണ്ട​ര്‍ , ഡോ​ഗ് സ്‌​ക്വാ​ഡ് എ​എ​സ്ഐ പി.​വി. ബാ​ബു​രാ​ജ്, പി.​പി. ശ്യാം​മോ​ഹ​ന്‍, കേ​ള​കം എ​സ്ഐ വി​ജ​യ​ന്‍,എ​എ​സ്ഐ സു​നി​ല്‍ വ​ള​യ​ങ്ങാ​ട​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്

Related posts

കൊട്ടിയൂരിൽ ടിപ്പറും സ്‌കൂട്ടിയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്……….

Aswathi Kottiyoor

തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കു​മ്പോ​ൾ മാ​ത്രം ത​ങ്ങ​ളെ സ​മീ​പി​ക്കു​ന്ന രാ​ഷ്ട്രീ​യ​ക്കാ​രോ​ട് ചി​ല​ത് പ​റ​യാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ് പാ​ലു​കാ​ച്ചി​മ​ല​യി​ലെ​യും പ​രി​സ​ര​ത്തെ​യും അ​ന്പ​ത് ക​ർ​ഷ​ക​കു​ടും​ബ​ങ്ങ​ൾ

Aswathi Kottiyoor

പാലുകാച്ചി ഇക്കോ ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നു: ജൂൺ മൂന്നിന് ട്രക്കിംഗ്

Aswathi Kottiyoor
WordPress Image Lightbox