• Home
  • Kerala
  • വോ​ട്ടെണ്ണല്‍ ദിനത്തില്‍ ലോക്​ഡൗണ്‍ ​വേണ്ടെന്ന്​ ഹൈകോടതി
Kerala

വോ​ട്ടെണ്ണല്‍ ദിനത്തില്‍ ലോക്​ഡൗണ്‍ ​വേണ്ടെന്ന്​ ഹൈകോടതി

കോവിഡ്​ വ്യാപനത്തിന്‍റെ പശ്​ചാത്തലത്തില്‍ കേരളത്തില്‍ വോ​ട്ടെണ്ണല്‍ ദിനമായ മേയ്​ രണ്ടിന്​ ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ​ആവശ്യം ഹൈകോടതി തള്ളി. സര്‍ക്കാറും തെരഞ്ഞെടുപ്പ്​ കമ്മീഷനും സ്വീകരിച്ച നടപടികള്‍ തൃപ്​തികരമാണെന്നും ഹരജി തീര്‍പ്പാക്കവേ ഹൈകോടതി ചൂണ്ടിക്കാട്ടി. ലോക്​ഡൗണിന്​ സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

വോട്ടെണ്ണല്‍ ദിനത്തിലെ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മേയ് രണ്ടിനും തുടര്‍ന്നുള്ള ദിവസങ്ങളിലുമാണ് തെരഞ്ഞെടുപ്പ് കമീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. വോട്ടെടുപ്പ് നടന്ന കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങളില്‍ വിലക്ക് ബാധകമാണ്. കോവിഡിന്‍റെ രണ്ടാം വ്യാപന കാലത്തെ തെരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച മദ്രാസ് ഹൈകോടതിയുടെ വിമര്‍ശനത്തിന്‍റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമീഷന്‍റെ നടപടി.

വിജയിച്ച സ്ഥാനാര്‍ഥിക്ക് വരണാധികാരിയില്‍ നിന്ന് ഇലക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ രണ്ടു പേരെ കൂടെകൂട്ടാവുന്നതാണ്. അല്ലെങ്കില്‍ സ്ഥാനാര്‍ഥി ചുമതലപ്പെടുത്തുന്ന പ്രതിനിധിക്ക് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് ഇലക്ഷന്‍ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാവുന്നതാണെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു.

കോവിഡിന്‍റെ രണ്ടാം വ്യാപനത്തിന്​​ ഉത്തരവാദി തെരഞ്ഞെടുപ്പ്​ കമീഷന്‍ മാത്രമാണെന്നും ഉദ്യോഗസ്​ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന്​ കേസെടുക്കണമെന്നും മ​ദ്രാസ്​ ഹൈകോടതി ചീഫ്​ ജസ്റ്റിസ്​ സഞ്​ജിബ്​ ബാനര്‍ജി ചൂണ്ടിക്കാട്ടിയിരുന്നു. ഒരു നിയന്ത്രണവുമില്ലാതെ തെരഞ്ഞെടുപ്പ്​ റാലികള്‍ക്ക്​ അനുവാദം നല്‍കിയതാണ്​ കാര്യങ്ങള്‍ ഇത്രമാത്രം വഷളാക്കിയതെന്നും മദ്രാസ്​​ ഹൈകോടതി നിരീക്ഷിച്ചു.

Related posts

ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് ധനസഹായം

Aswathi Kottiyoor

മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും അപകടകരമായ രാജ്യമായി ഇന്ത്യ-മുഖ്യമന്ത്രി

Aswathi Kottiyoor

പലയിടത്തും കേസുകൾ കൂടുന്നു;‌ ഇന്ത്യയിൽ എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകിയേക്കും.

Aswathi Kottiyoor
WordPress Image Lightbox