കണ്ണൂര്‍: കോവിഡ് 19 ന്റെ വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലാ ഭരണകൂടവും കണ്ണൂര്‍ സിറ്റി പോലീസും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കണ്ടെയ്ൻമെന്റ് സോണുകളില്‍ വാഹന ഗതാഗത നിയന്ത്രണങ്ങളും രാത്രികാല വാഹന പരിശോധനയും കര്‍ശനമാക്കി. കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കാത്ത ഷോപ്പുകൾ, സ്ഥാപനങ്ങൾ, മാർക്കറ്റുകൾ എന്നിവയ്ക്കെതിരേ പോലീസ് നടപടികള്‍ തുടങ്ങി.
വ്യാപാര സ്ഥാപനങ്ങളിൽ സാനിറ്റെസർ, സാമൂഹിക അകലം എന്നിവ പരിശോധിക്കുന്നതിനായി പോലീസിനെ ഒരുക്കിയിട്ടുണ്ട്. കണ്ണൂര്‍ സിറ്റി പോലീസ് പരിധികളില്‍ 15 മുതല്‍ 21 വരെയുള്ള ദിവസങ്ങളിലായി 1949 മാസ്ക് കേസുകളും പിഴയായി 9,74,500 രൂപയും 147 കേരള എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് കേസുകളും പോലീസ് രജിസ്റ്റര്‍ ചെയ്തു. വരും ദിവസങ്ങളിലും പോലീസ് പരിശോധന കര്‍ശനമായി തുടരുമെന്ന് സിറ്റി പോലീസ് അറിയിക്കുന്നു.കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന് പരിധിയിലെ കോവിഡ് കണ്ടെയ്ൻമെന്റ് സോണുകളില്‍ പോലീസ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കണ്ടെയ്ൻമെന്റ് സോണുകളില്‍ ഉള്ള ഗതാഗത നിയന്ത്രണങ്ങള്‍ കർശനമാക്കി. കാട്ടുമച്ചാൽ -മുണ്ടയാട്, വാണിവിലാസം -കറുവൻ വൈദ്യർ പീടിക, എടചൊവ്വ -കോളനി റോഡ്, താർ റോഡ്, മയ്യാലപ്പീടിക, എംപിസി താണ, സമാജം റോഡ്, പാതിരിപറമ്പ, ചൊവ്വ, താണ -എബിസി റോഡ് എന്നിവിടങ്ങളിലാണ് റോഡുകള്‍ ബാരിക്കേഡ് വച്ച് നിയന്ത്രണങ്ങള്‍ ശക്തമാക്കിയത്. കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ വിഷ്ണു കുമാറിന്റെ നേതൃത്വത്തില്‍ ഗ്രേഡ് എസ് സുരേശന്, വിജയമണി, ഹാരിസ് തുടങ്ങിയവര്‍ ആണ് സ്റ്റേഷന് പരിധികളില്‍ നിയന്ത്രണനങ്ങള്ക്ക് നേതൃത്വം നല്‍കുന്നത്.
previous post