24.2 C
Iritty, IN
October 5, 2024
  • Home
  • Newdelhi
  • കോവിഡ് വ്യാപനം; സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയതിനു പിന്നാലെ ഐസിഎസ്ഇയും പത്താംക്ലാസ് പരീക്ഷ റദ്ദാക്കി….
Newdelhi

കോവിഡ് വ്യാപനം; സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയതിനു പിന്നാലെ ഐസിഎസ്ഇയും പത്താംക്ലാസ് പരീക്ഷ റദ്ദാക്കി….

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയതായി ബോർഡ് അറിയിച്ചു. പത്താം ക്ലാസ് പരീക്ഷ മെയ് 5-നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രിൽ 8-നും ആരംഭിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാതാപിതാക്കളുടെയും വിദ്യാർഥികളുടെയും അഭ്യർത്ഥന പരിഗണിച്ച് 10,12 പരീക്ഷകൾ മാറ്റി വെച്ചിരുന്നു. ഇതിനുപിന്നാലെയാണ് പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയതായി കൗൺസിൽ ഫോർ ദ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ ബോർഡ് അറിയിച്ചത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷ പിന്നീട് നടത്തും. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ നേരത്തെ റദ്ദാക്കിയിരുന്നു.

Related posts

ഓക്‌സിജൻ : സംസ്ഥാനങ്ങൾക്ക്‌ ജാഗ്രതാ നിർദേശം

Aswathi Kottiyoor

തിരഞ്ഞെടുപ്പ് സൗജന്യങ്ങള്‍: സാമ്പത്തിക ദുരന്തമെന്ന് കേന്ദ്രം; സമിതി രൂപവത്കരിക്കുമെന്ന് സുപ്രീംകോടതി.

Aswathi Kottiyoor

രൂപയുടെ മൂല്യത്തില്‍ കുതിപ്പ്; പണപ്പെരുപ്പം കുറഞ്ഞത് ഡോളറിന് തിരിച്ചടിയായി.

Aswathi Kottiyoor
WordPress Image Lightbox