24.2 C
Iritty, IN
July 8, 2024
  • Home
  • Thiruvanandapuram
  • കോവിഡിനെതിരെ ശക്തമായ പ്രതിരോധം തീർക്കും; കെ. കെ ശൈലജ…
Thiruvanandapuram

കോവിഡിനെതിരെ ശക്തമായ പ്രതിരോധം തീർക്കും; കെ. കെ ശൈലജ…

തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരികയാണ്. ഈ സാഹചര്യത്തിൽ രണ്ടാം തരംഗത്തെ ശക്തമായി പ്രതിരോധിക്കുവാനുള്ള ആദ്യ ആയുധങ്ങളാണ് കൂട്ടപ്പരിശോധനയും കൂട്ടവാക്‌സിനേഷനും. കോവിഡിനെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്നും രോഗികളെ പരിചരിക്കാൻ കേരളം സജ്ജമാണെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ.കൂട്ടപ്പരിശോധനയുടെ ഫലം വന്നാലും രോഗികളെ പരിചരിക്കാൻ കേരളം സജ്ജമാണ്.50 ലക്ഷം ഡോസ് ഉടൻ സംസ്ഥാനത്തിന് വേണമെന്നും അതിൽ അഞ്ചരലക്ഷം മാത്രമേ സ്റ്റോക്കുള്ളുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ന് വൈകിട്ടുള്ള കോവിഡ് കണക്കിൽ ആദ്യ ദിവസത്തെ കൂട്ടപ്പരിശോധനയുടെ ഫലം ഉൾപ്പെടുത്തിയേക്കും. പരിശോധന കൂടിയതിനാൽ പ്രതിദിന രോഗബാധ വലിയ തോതിൽ ഉയർന്നേക്കും. അതിൽ ഏറ്റവും കൂടുതൽ രോഗികളുള്ള ജില്ലകളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് ആലോചന.ഇന്നലെയും ഇന്നുമായി രണ്ട് ലക്ഷം പരിശോധന ലക്ഷ്യമാക്കി നടത്തിയതിൽ ഇന്നലെ 1,33,836 പേരെ പരിശോധിച്ചു. രോഗമുള്ളവരെ കണ്ടെത്തി ക്വാറന്റീനിലാക്കി രോഗവ്യാപനം തടയുക എന്നതാണ് ഇതുവഴി ഉദ്ദേശിക്കുന്നത്.50 ലക്ഷം ഡോസ് വാക്‌സിൻ ആവശ്യപ്പെട്ടിടത്ത് 2 ലക്ഷം ഡോസ് ആണ് ലഭിച്ചത്. ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ വാക്‌സിൻ ലഭിക്കുമെന്നാണ് പ്രതീക്ഷ.

Related posts

എസ്എസ്എൽസി പരീക്ഷ നാളെ പൂർത്തിയാകും: ഫലപ്രഖ്യാപനം മെയ് ആദ്യവാരം

Aswathi Kottiyoor

സ്വർണവിലയിൽ ചാഞ്ചാട്ടം: പവന് 80 രൂപകുറഞ്ഞ് 36,640 രൂപയായി…

Aswathi Kottiyoor

കേരളം നിയന്ത്രണങ്ങളിലേക്ക്; നൈറ്റ്‌ കര്‍ഫ്യൂ പരിഗണനയില്‍, വ‍ര്‍ക്ക് ഫ്രം ഹോമും, തീരുമാനിക്കാന്‍ ഉന്നതതല യോഗം ഉടൻ….

Aswathi Kottiyoor
WordPress Image Lightbox