ജില്ലയില്‍ ഇന്ന് സര്‍ക്കാര്‍ മേഖലയില്‍ 71 ആരോഗ്യകേന്ദ്രങ്ങളില്‍ കോവിഡ് വാക്സിന് നല്‍കും. കൂടാതെ കണ്ണൂര്‍ ജൂബിലി ഹാള്‍, കൂത്തുപറമ്പ് മുനിസിപ്പല്‍ സ്റ്റേഡിയം പവലിയന്, ഇരിട്ടി ഫാല്‍ക്കന്‍ പ്ലാസ ഓഡിറ്റോറിയം, പയ്യന്നൂര്‍ ബോയ്സ് സ്കൂള്‍, വെള്ളാവ് ( പരിയാരം) എന്നിവ കോവിഡ് മെഗാ വാക്സിനേഷന് കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും.
മെഗാ വാക്സിനേഷന് ക്യാമ്പുകളില്‍ 500-1000 പേര്‍ക്കുള്ള വാക്സിനേഷന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളില്‍ 45 വയസിനു മുകളില്‍ ഉള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് വാക്സിന് നല്‍കുന്നത്. മുന്‍ഗണനാ വിഭാഗങ്ങളിലുള്ള എല്ലാവര്ക്കും വാക്സിന് വിതരണം അതിവേഗം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് കൂടുതല്‍ സ്ഥലങ്ങളില്‍ വാക്സിനേഷന് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
സര്‍ക്കാര്‍ വാക്സിനേഷന് കേന്ദ്രങ്ങള്‍ കൂടാതെ 27 സ്വകാര്യ ആശുപത്രികളും വാക്സിനേഷന് കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ഈ വാക്സിന് സൗജന്യമാണ്. സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കായ 250 രൂപ നല്‍കണം. സര്‍ക്കാര്‍ വാക്സിനേഷന് കേന്ദ്രങ്ങള്‍ കൂടാതെ കോവിന്‍ (https://www.cowin.gov.in) എന്ന വെബ്സൈറ്റോ ആരോഗ്യ സേതു ആപ്പോ വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തും വാക്സിന് സ്വീകരിക്കാം.
വാക്സിന് നല്കുന്ന ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍
പയ്യന്നൂര്‍ അനാമയ ഹോസ്പിറ്റല്‍, പയ്യന്നൂര്‍ സബാ ഹോസ്പിറ്റല്‍, പയ്യന്നൂര്‍ സഹകരണ ആശുപത്രി, പയ്യന്നൂര്‍ ഐ ഫൗണ്ടേഷന്, കണ്ണൂര്‍ ശ്രീചന്ദ് ഹോസ്പിറ്റല്‍, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്, കണ്ണൂര്‍ ജിം കെയര്‍ ഹോസ്പിറ്റല്‍, കണ്ണൂര്‍ കൊയിലി ഹോസ്പിറ്റല്‍, കണ്ണൂര്‍ ധനലക്ഷ്മി ഹോസ്പിറ്റല്‍, കണ്ണൂര്‍ അശോക ഹോസ്പിറ്റല്‍, കണ്ണൂര്‍ മദര്‍ ആൻഡ് ചൈല്‍ഡ് ഹോസ്പിറ്റല്‍, കണ്ണൂര്‍ മാധവറാവു സിന്ധ്യ ഹോസ്പിറ്റല്‍, കണ്ണൂര്‍ മെഡിക്കല്‍ കോളജ് അഞ്ചരക്കണ്ടി, കണ്ണൂര്‍ കിംസ്റ്റ് ഹോസ്പിറ്റല്‍, തലശേരി സഹകരണ ആശുപത്രി, തലശേരി ടെലി മെഡിക്കല്‍ സെന്റർ, തലശേരി മിഷന് ഹോസ്പിറ്റല്‍, ജോസ്ഗിരി ഹോസ്പിറ്റല്‍, തലശേരി ഇന്ദിരാഗാന്ധി കോ -ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍, ഇരിട്ടി സ്കൈ സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്പിറ്റല്‍, ഇരിട്ടി അമല ഹോസ്പിറ്റല്‍, ശ്രീകണ്ഠപുരം രാജീവ് ഗാന്ധി, പേരാവൂര്‍ അര്‍ച്ചന ഹോസ്പിറ്റല്‍, കൂത്തുപറമ്പ് ക്രിസ്തുരാജ ഹോസ്പിറ്റല്‍, കരുവഞ്ചാല്‍ സെന്റ് ജോസഫ് ഹോസ്പിറ്റല്‍, പഴയങ്ങാടി ഡോ. ബീബിസ് ഹോസ്പിറ്റല്‍, പാപ്പിനിശേരി എംഎം ഹോസ്പിറ്റല്‍.