24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • മാലൂർ പോലീസ് സ്റ്റേഷനിലെ ദീർഘകാല സേവനത്തിനുശേഷം രാജീവൻ വേങ്ങാട് പടിയിറങ്ങുമ്പോൾ………..
kannur

മാലൂർ പോലീസ് സ്റ്റേഷനിലെ ദീർഘകാല സേവനത്തിനുശേഷം രാജീവൻ വേങ്ങാട് പടിയിറങ്ങുമ്പോൾ………..

മാലൂർ: മാലൂർ പോലീസ് സ്റ്റേഷനിലെ ദീർഘകാല സേവനത്തിന് ശേഷം മട്ടന്നൂർ
പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറിപ്പോകുന്ന എഎസ്ഐ രാജീവൻ ടി വേങ്ങാട് നാളിതുവരെയായി മാലൂരിന് വേണ്ടി ചെയ്തത് വിലമതിക്കാനാവാത്ത സേവനങ്ങൾ…… അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ
കാൻസർ ബോധവൽക്കരണ പ്രവർത്തനത്തിൻ്റെ ഭാഗമായി 1200 ൽ പരം പേരെ പങ്കെടുപ്പിച്ച് ബോധവൽക്കരണ ക്ലാസുകളും മെഡിക്കൽ ക്യാമ്പുകളും
വൃക്ക രോഗ നിർണ്ണയ ക്യമ്പുംബോധവൽക്കരണം ക്ലാസുകളും നടത്തിയിട്ടുണ്ട്.കൂടാതെ
ആർമി റിക്രൂട്ട്മെൻറ് പരിശീലനത്തിലൂടെ 12 പേർക്ക് ആർമിയിൽ ജോലി നേടിക്കൊടുത്ത മാലൂർ പോലീസിന്റെ ആർമി റിക്രൂട്ട്മെന്റ് ക്യാമ്പ് കോർഡിനേറ്റർ കൂടിയായിരുന്നു രാജീവൻ വേങ്ങാട്ട് . ഗവൺമെൻറ് ഹോസ്പിറ്റൽ കണ്ണൂർ , തലശ്ശേരി മലബാർ കാൻസർ സെന്റർ എന്നി ഗവ: സ്ഥാപനങ്ങൾക്ക് വേണ്ടി സന്നദ്ധ സംഘടനകളുമായി ചേർന്ന് മാലൂർ പോലീസ് നടത്തിയ ബ്ലഡ് ഡൊണേഷൻ ക്യാമ്പിന്റെ കോർഡിനേറ്ററും ഈ പോലീസ് ഓഫീസർ തന്നെ.
പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സേവന പ്രവർത്തനങ്ങൾ,ഡി അഡിഷൻ പ്രവർത്തനങ്ങൾ,മാനസികാരോഗ്യ പ്രവർത്തനങ്ങൾ,കൗൺസിലിംഗ് ക്ലാസുകൾ,വനിത ശിശു വികസന വകുപ്പ് ചേർന്ന് സന്നദ്ധ പ്രവർത്തനങ്ങൾ,കോവിഡ് -19 ബോധവൽക്കരണ മാജിക്ക് ഷോ വൈറലായിരുന്നു. എസ്പിസി എൻഎസ്എസ് ജെആർസി എൻ.സി.സി. തലങ്ങളിൽ സൗജന്യ ബോധവൽക്കരണ മോട്ടിവേഷൻ ക്ലാസുകളും ലഹരി ,സൈബർ അഡിഷൻ , സ്ട്രെസ് മാനെജ്മെന്റ് തുടങ്ങിയ വയക്ക് ശാസ്ത്രീയ ബോധവൽക്കരണങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തിയിരുന്നു. സർക്കാർ പദ്ധതികളായ ഔവർ റെസ് സ്റ്റോൺ സിബിലിറ്റി ടു ചിൽഡ്രൺ , ചിൽഡ്രൺ ആന്റ് പോലീസ് എന്നിവയുടെ മാസ്റ്റർടെയിനർ കൂടിയായ രാജീവൻ വേങ്ങാട് കൗൺസിലറും സൈക്കോതെറാപ്പിസ്റ്റും. ഫസ്റ്റ് എയിഡറും ഹെൽത്ത് ഇൻസ്പെക്ടർ ഡിപ്ലോമക്കാരൻ കൂടിയാണ്. ഒഴിവ് സമയങ്ങളിലെ ഈ പോലീസ് ഓഫീസറുടെ സാമൂഹ്യ സേവനം മട്ടന്നൂർ പോലീസിലൂടെ ജനങ്ങൾക്ക് പ്രതീക്ഷിക്കാം.

Related posts

ഇന്ത്യൻ ലൈബറി കോൺഗ്രസ്‌: അനുബന്ധ സെമിനാർ 18 മുതൽ

Aswathi Kottiyoor

ബൈക്കിൽ കടത്തുകയായിരുന്ന 30 കുപ്പി വിദേശ മദ്യവുമായി യുവാവ്അറസ്റ്റിൽ

Aswathi Kottiyoor

രാ​ത്രി​ ബ​സുകൾ ഉ​റ​പ്പാ​ക്ക​ാൻ നിർദേശം

Aswathi Kottiyoor
WordPress Image Lightbox