തില്ലങ്കേരി:എഴുപത്തി മൂന്നാമത് തില്ലങ്കേരി രക്തസാക്ഷി ദിനാചരണമാണ് തില്ലങ്കേരിയില്‍ നടന്നത്. രക്തസാക്ഷികള്‍ വെടിയേറ്റ് വീണ ഇടീക്കുണ്ട് വയലില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം ടി കൃഷ്ണന്‍ പതാകയുയര്‍ത്തി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ സി വിജയന്‍ അധ്യക്ഷത വഹിച്ചു.സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളായ ടി പുരുഷോത്തമന്‍,വി കെ സുരേഷ് ബാബു,എന്‍.വി ചന്ദ്രബാബു, അഡ്വക്കറ്റ് വി.ഷാജി, സി.വി ശശീന്ദ്രന്‍,കെ എ ഷാജി,അണിയേരി ചന്ദ്രന്‍, മുരളീധരന്‍ കൈതേരി തുടങ്ങിയവര്‍ സംബന്ധിച്ചു. തില്ലങ്കേരി രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് പൊതുയോഗം ആരംഭിച്ചത്