22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് പ്രാ​ദേ​ശി​ക ലോ​ക്ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്തേ​ണ്ടി വ​രു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ
Kerala

സം​സ്ഥാ​ന​ത്ത് പ്രാ​ദേ​ശി​ക ലോ​ക്ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്തേ​ണ്ടി വ​രു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ

സം​സ്ഥാ​ന​ത്ത് പ്രാ​ദേ​ശി​ക ലോ​ക്ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്തേ​ണ്ടി വ​രു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. സം​സ്ഥാ​ന​ത്ത് നി​ല​വി​ൽ ആ​ശ​ങ്കാ​ജ​ന​ക​മാ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സ​മ്പൂ​ര്‍​ണ ലോ​ക്ഡൗ​ണ്‍ ഇ​നി പ്രാ​യോ​ഗി​ക​മ​ല്ല. ലോ​ക്ഡൗ​ണി​ലേ​ക്ക് പോ​കു​ക എ​ന്ന​ത് വ​ള​രെ ബു​ദ്ധി​മു​ട്ടു​ള്ള കാ​ര്യ​മാ​ണ്. ആ​ളു​ക​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കു​ക എ​ന്ന​തു​പോ​ലെ ത​ന്നെ ജീ​വി​തോ​പാ​ധി​യും സം​ര​ക്ഷി​ക്കേ​ണ്ട​തു​ണ്ട്. എ​വി​ടെ​യെ​ങ്കി​ലും രോ​ഗം കൂ​ടു​ത​ലാ​യി ക​ണ്ടാ​ല്‍ അ​വി​ടെ പ്രാ​ദേ​ശി​ക ലോ​ക്ഡൗ​ണ്‍ വേ​ണ്ടി വ​രും. അ​ക്കാ​ര്യം സ​ര്‍​ക്കാ​ര്‍ ചെ​യ്യു​മെ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്ത് വാ​ക്‌​സീ​ന്‍ ക്ഷാ​മ​മു​ണ്ട്. വ​ലി​യ ക്യാ​മ്പ് വെ​ച്ച് എ​ല്ലാ​വ​ര്‍​ക്കും വാ​ക്‌​സി​ന്‍ കൊ​ടു​ക്കു​ക എ​ന്ന ദൗ​ത്യം നി​ര്‍​വ​ഹി​ക്കാ​നൊ​രു​ങ്ങു​മ്പോ​ള്‍ വാ​ക്‌​സി​ന്‍റെ കു​റ​വ് ന​ല്ല​തോ​തി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. 50 ല​ക്ഷം ഡോ​സ് ചോ​ദി​ച്ചി​ട്ട് അ​തി​ന്‍റെ പ​കു​തി പോ​ലും ല​ഭി​ച്ചി​ട്ടി​ല്ല. ഇ​ക്കാ​ര്യം കേ​ന്ദ്ര​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മികച്ച ഇടപെടലിന് തദ്ദേശ സ്ഥാപനങ്ങൾ സഹായിച്ചു: മുഖ്യമന്ത്രി

Aswathi Kottiyoor

നിയമലംഘനം അതിവേഗം പൂട്ടും; 500 എഐ ക്യാമറ ഉടൻ

Aswathi Kottiyoor

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം : ഓൺലൈൻ മത്സരങ്ങൾ

Aswathi Kottiyoor
WordPress Image Lightbox